ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
പോഷകങ്ങളുടെ കലവറയായ മുരിങ്ങപ്പൂവിനെ പറ്റി അധികമൊന്നും പറയേണ്ടല്ലോ…. എന്തൊക്കെയാ മുരിങ്ങയിലയുടെയും മുരിങ്ങപ്പൂവിന്റെയും ഗുണങ്ങളെന്തെന്ന് അറിയാത്തവർ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി…. (പറഞ്ഞു തരാൻ എനിക്ക് നേരമില്ലാത്തോണ്ടാട്ടോ…😂😂 )

പോഷകങ്ങൾ….ഇതൊക്കെ നമ്മുടെ മക്കളോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ…😐😐 – മുരിങ്ങപ്പൂ തോരൻ വച്ചിട്ട് ആർക്കും വേണ്ട… എന്നാ പിന്നെ തീറ്റിച്ചിട്ടു തന്നെ ബാക്കി കാര്യം….😉😉

മുരിങ്ങപ്പൂവ് കട്ലറ്റ്
****************

വേണ്ട ചേരുവകള്‍ :-

മുരിങ്ങപ്പൂവ് – 4-5 കപ്പ് (എന്നാലേ 1 1/2 കപ്പ് എങ്കിലും ഉണ്ടാകൂ..)
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് -1കപ്പ്
സവാള പൊടിയായി അരിഞ്ഞത് -1
ഇഞ്ചി , വെള്ളുള്ളി ,ചില്ലി പേസ്റ്റ് -1 സ്പൂൺ
ഗരം മസാല -1/2 tsp
കുരുമുളക് പൊടി -1/2 tsp
മല്ലിപ്പൊടി -1 tsp
മല്ലിയില,വേപ്പില
ഉപ്പ്
എണ്ണ
ബ്രെഡ്‌ പൊടി -1 1/2 കപ്പ്‌
മൈദ കലക്കിയത് – 1 കപ്പ് / മുട്ടയുടെ വെള്ള – 2

മുരിങ്ങപ്പൂവ് കഴുകി വൃത്തിയാക്കി വെള്ളം വാർത്തു പിഴിഞ്ഞെടുത്ത് ഒരൽപം ഉപ്പു ചേർത്ത് 2 മിനിറ്റ് തുറന്നു വച്ച് വേവിക്കുക. അല്ലെങ്കിൽ നമ്മൾ വിചാരിക്കുന്ന ഷേപ്പും കട് ലറ്റ് ആയി വരുന്ന ഷേപ്പും മാച്ചാകില്ല.. അതാ…😂😂

പാൻ ചൂടായാൽ ഇഞ്ചി വെള്ളുള്ളി പേസ്റ്റ് വഴറ്റി അതിലേക്ക്
വേപ്പില ,സവാള ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റി പൊടികൾ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും മുരിങ്ങപ്പൂവും ചേർത്തു മിക്സ്‌ ചെയ്തു മല്ലിയില ചേർത്ത് ഇറക്കി വെക്കാം.

ഇതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ വീതമെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി മൈദ കലക്കിയതിൽ മുക്കി ബ്രെഡ്‌ പൊടിയിൽ പൊതിഞ്ഞെടുത്ത്‌ ചൂടായ എണ്ണയിൽ ബ്രൌൺ നിറമാകുന്നതു വരെ വറുത്തു കോരുക.

വറുത്തു കോരി കൊണ്ടു വച്ചതേ ഓർമ്മയുള്ളൂ…. ശടേന്ന് പ്ലേറ്റ് കാലി….ഹല്ല പിന്നെ നുമ്മളോടാ കളി….😜😜😜

ഇഷ്ടമായാൽ ലൈകും കമന്റും തന്നിട്ട് പൊയ്ക്കോ കേട്ടോ !!!! 😊 😊Reicpe by : Sabi Samad

Please follow and like us:
20