ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഹായ് ..ആൾ..☺☺☺
നല്ല ടേസ്റ്റി ആയ തന്തൂരി ചിക്കൻ വീട്ടിൽ എങ്ങനെ ഉണ്ടാകുന്നതെന്ന് നോക്കാം…😋😋

തന്തൂരി ചിക്കൻ (Tandoori Chicken )

ചിക്കൻ -1കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tbsp
ഗരംമസാല-1 tsp
ജീരകപൊടി-1 tsp
മുളക്പൊടി-2 tbsp
മഞ്ഞൾപൊടി-1 tsp
മല്ലിപ്പൊടി-1tsp
തൈര്-6 tbsp
ചാറ്റ് മസാല-1 tsp
കുരുമുളക്പൊടി-1tsp
കസൂരിമേത്തി(ഉലുവയില ഉണക്കിയത്) -1tsp(കസൂരിമെത്തി ഇല ചെറുതായി ഒന്ന് ചൂടാക്കി കൈ കൊണ്ട് പൊടിച്ചത്)
നാരങ്ങാനീര്-1 tbsp
ഒലിവ് ഓയിൽ -2 tbsp
റെഡ് കളർ -ആവശ്യത്തിന്
ഉപ്പ്-പാകത്തിന്

തൈര് ഒരു അരിപ്പയിൽ അതിലെ വെള്ളം വാലാൻ വെക്കുക.
ചിക്കൻ കഴുകി വൃത്തിയാക്കി മുകളിൽ പറഞ്ഞ എല്ലാച്ചേരുവകളും ചേർത്ത് നന്നായി കുഴച്ചു 3 to 5 hrs അല്ലെങ്കിൽ ഒരു രാത്രി മുഴുവനും ഫ്രിഡ്ജിൽ വെക്കുക.ചൂടാക്കിയ ഓവനിൽ ഗ്രിൽ ചെയ്തെടുക്കുക..ഗ്രിൽ ചെയ്യുമ്പോ ഇടക്ക് ബട്ടർ മെൽറ്റ് ചെയ്തത് ബ്രഷ് കൊണ്ട് തേച്ചു കൊടുക്കുക.
ഒരു രാത്രി ഫുൾ മസാല തേച്ചു വെക്കുകയാണെങ്കിൽ ഗ്രിൽ ചെയുന്ന 2 മണിക്കൂർ മുന്നേ ഫ്രിഡ്ജിൽ നിന്ന് പുറത്തു എടുത്ത് വെക്കണം. Overnight ഫ്രിഡ്ജിൽ വെച്ചാൽ മസാല നന്നായി പിടിച്ചു നല്ല ടേസ്റ്റായിരിക്കും.Reicpe by : Shahida Faizal

Please follow and like us:
20