ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
nas SPL…

“GINGER FLAVOURED!!! RICE” …WITH BEEF FRY….

ഒന്ന് പരീക്ഷിച്ചു നോക്കിയതാ….

ഇഞ്ചിയുടെ രുചി എല്ലാർക്കും ഇഷ്ടാ അല്ലെ?…. cake , biscuit, അങ്ങിനെ ഇഞ്ചിയുടെ രുചി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയാണ്…
എന്നാ പിന്നെ ഒരു ginger flavoured rice ഉം കൂടി ഇരിക്കട്ടെ…. ഒരു nas SPL.. ☺

ബാസ് മതി റൈസ്…. 2 കപ്പ് കഴുകി വൃത്തിയാക്കി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചത്…
ഇഞ്ചി… നുറുക്കിയത്. 1 ടാബിൾ സ്പൂൺ
മിക്സ് വെജിറ്റബിൾസ്… കാൽ കപ്പ്
വെളുത്തുള്ളി… 2ചുള ചതച്ചെടുത്തത്.
പച്ചമുളക്… 2 ചെറുതായി മുറിച്ചത്
ഒരിഞ്ച് കനത്തിലുള്ള ഇഞ്ചി നന്നായി അരച്ച് അതിന്റെ ജ്യൂസ് എടുത്തത്.
വേപ്പില… ഒരു തണ്ട്
ഗീ… 3 ടാബിൾസ്പൂൺ
ഉപ്പ് പാകത്തിന്.
മാഗി വെജ് സ്റ്റോക്ക് …. 1 പീസ്
മല്ലിയില നുറുക്കിയത്…. ആവശ്യനുസരണം
കുരുമുളക് പ്പൊടി… 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം….

ഒരു പാത്രത്തിൽ ഗീ ഒഴിച്ച് ചൂടാകുമ്പോൾ… അതിൽ നുറുക്കിയ ഇഞ്ചി, ചതച്ചെടുത്ത വെളുത്തുള്ളി, പച്ചമുളക്, വേപ്പില, ഇവ ചേർത്ത് പച്ച ചുവ മാറുന്നത് വരെ വഴറ്റുക..

ശേഷം… മിക്സ് വെജിറ്റബിൾസും, വെജ് സ്റ്റോക്കും, ചേർത്ത് വഴറ്റുക…. അതിലേക്ക്.. റൈസ് ചേർത്ത്… ചെറിയ ചൂടിൽ നന്നായി വഴറ്റി എടുക്കുക….പാകത്തിന് ചൂട് വെള്ളം ചേർത്ത്.. റൈസ് വറ്റിച്ചെടുക്കുക…..പാകത്തിന് ഉപ്പും ചേർക്കുക. …ഗീറൈസ് ഉണ്ടാക്കുന്ന പോലെ..
ഇതിൽ ഇഞ്ചിയുടെ ജ്യൂസ്, മല്ലിയില, ഒരു ടീസ്പൂൺ കുരുമുളക് പ്പൊടി, ഇവ ചേർത്ത് നന്നായി വേവിച്ചെടുക്കുക…..
ബീഫ് ഫ്രൈ തന്നെ വേണംന്ന് ഇല്ല…. സൈഡ് ഡിഷ് ആയിട്ട് എന്തും ഒക്കെ….

വായിക്കുമ്പം ഒരുപാട് ജോലി പോലെ തോന്നും…. പക്ഷെ ഭയങ്കര ഈസിയാ ഉണ്ടാക്കാൻ…..
അടുത്ത ഒരു ഈസി റെസിപ്പിയുമായി ഉടനെ വരാട്ടോ….. അത് വരേക്കും…..
Reicpe by : Nasari Thabith Ali

Please follow and like us:
20