ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
കൂർക്ക ഉപ്പേരി
ന്റെ ഓള്ക്ക് ഒരു പരാതി മലബാർ അടുക്കളയില് എഴുത്തും കുത്തും തുടങ്ങിയതിൽ പിന്നെ സ്പെഷലായിട്ട് ഒള്ക്ക് ഇപ്പോ ഒന്നും ഉണ്ടാക്കി കൊടുക്കുന്നില്ല എന്ന്

പയറും, ചെമ്മീനും, പിന്നെ കൂർക്കയും, ഈ മൂന്ന് സാധനങ്ങളാണ് ഓളുടെ ഫേവറേറ്റ്
പരിഭവം തീർക്കാൻ ഞാൻ കൂർക്കയിൽ തന്നെ പിടിച്ചു –

പണ്ട് – എന്റെ വല്ലിമ്മ- വല്ലിപ്പാ പിണങ്ങുമ്പോൾ പിണക്കം മാറ്റിയിരുന്നത് ഈ റെസിപ്പി ഉണ്ടാക്കി കൊടുത്തു കൊണ്ടായിരുന്നു

അന്ന് വാരി തിന്ന മത്തിന്റെ നെയ്യ് ചേർത്ത ആ കൂർക്ക ഉപ്പേരിയുടെ രുചി –
ഇന്റെ റബ്ബേ ….!!
ഞാനൊന്നും പറയുന്നില്ല ആ സൂത്രം ഞാൻ നിങ്ങൾക്കും പറഞ്ഞു തരാം’

കൂർക്ക – 500 ഗ്രാം
മത്തി, (ചാള) – 4 എണ്ണം

വെളിച്ചെണ്ണ – 2 സ്പൂൺ
വെത്തുള്ളി – 4 അല്ലി
ചുവന്നുള്ളി – 6 എണ്ണം
വറ്റൽമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

കൂർക്ക കഷ്ണങ്ങളാക്കി – പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ച് –
വെള്ളം വറ്റികുക

ശേഷം വെളിച്ചെണ്ണ ഒഴിച്ച് മീൻ വറുത്ത് മുള്ള് കളഞ്ഞു മാറ്റി വെക്കുക

ആ പാനിൽ തന്നെ ഉള്ളിയും, വെളുത്തുള്ളിയും, മുള്ളകും, കുത്തി തൂമിച്ച് ,വേപ്പിലയും ചേർത്ത ശേഷം

വേവിച്ചു വെച്ച “കൂർക്കയും,മീനും “, ചേർത്ത് നന്നായി വഴറ്റി എടുക്കുക.

അങ്ങനെ ന്റെ മുത്തിന്റെ പിണക്കം മാറി.Reicpe by : Musthafa Muhammed Musthafa

Please follow and like us:
20