ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഹായ് ഫ്രണ്ട്‌സ്… കുറെ നാളായി റെസിപ്പി പോസ്റ്റ് ചെയ്തിട്ട് ആകെ തിരക്കായിപ്പോയി… എല്ലാർക്കും സുഖമല്ലേ… നമുക്ക് ഒരു ചിക്കൻ റെസിപ്പി നോക്കാം…

Chicken terriyaki
******************
ബോൺലെസ്സ് ചിക്കൻ – 250 ഗ്രാം
സോയ സോസ് – 4 ടേബിൾസ്പൂൺ
തേൻ / പഞ്ചസാര – 2 ടേബിൾസ്പൂൺ
ഓറഞ്ച് ജ്യൂസ് ( Optional) – 1 ടേബിൾസ്പൂൺ
ഓയിൽ – ആവശ്യത്തിന് വിനിഗർ – 2 ടീസ്പൂൺ
മൈദ – 1/2 കപ്പ്‌
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
കോൺഫ്ലോർ – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :
**********************
# ചിക്കൻ കഴുകിവൃത്തിയാക്കി മൈദ, ഉപ്പ്, കുരുമുളക് പൊടി മിക്സിൽ പൊതിയുക. ഇത് ഒരു പാനിൽ രണ്ടു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് തിരിച്ചും മറിച്ചും മീഡിയം തീയിൽ ഷാലോ ഫ്രൈ ചെയ്യുക. ഇത് മാറ്റി വെക്കുക.
# ഇനി സോയാസോസ്, തേൻ, വിനിഗർ, 1 ടീസ്പൂൺ ഓയിൽ,ഓറഞ്ച് ജ്യൂസ്, അല്പം വെള്ളവും ചേർത്ത് പാനിൽ വച്ച് നന്നായി ഇളക്കുക. ഇതിലേക്ക് കോൺഫ്ലോർ അല്പം വെള്ളം ചേർത്ത് ഇതിലേക്ക് ഒഴിച്ച് നന്നായി കുറുക്കിയെടുക്കുക ഇനി ഇതിലേക്ക് റോസ്റ്റ് ചെയ്ത ചിക്കൻ ഇട്ട്‌ നന്നായി ഇളക്കി വറ്റിച്ചെടുക്കുക. ഇതിനു മുകളിൽ വെളുത്ത എള്ള് കൂടി വിതറാം… നല്ല ടേസ്റ്റ് ആണുട്ടോ… 🙂 🙂posted by :Sahna Salim

Please follow and like us:
20