മട്ടൺ പിരളൻ

ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

മട്ടൺ പിരളൻ

മട്ടൺ വെച്ചിട്ടുള്ള നിരവധി റെസിപ്പികളിൽ ടേസ്റ്റി ആയ ഒരു ഐറ്റം ആണ് ഇത് … മെയിൻ ആയിട്ടും പ്രസവ രക്ഷ കാലയളവിൽ പണ്ടത്തെ അമ്മച്ചിമാരുടെ മെനു കാർഡ് ഇൽ ഉണ്ടായിരുന്നത് എന്നാണ് എന്റെ ഒരു അറിവ് … ചൂട് ചോറിന്റെ കൂടെ ഈ മട്ടൺ പിരളൻ കൂട്ടി സ്ത്രീകൾ ചോറുണ്ണുമ്പോൾ ഏഴയലത്തു കൂടി പോലും പോകാൻ വീട്ടിലെ മുതിർന്നവർ പുറത്തുനിന്നു ഉള്ളവരെ സമ്മതിക്കില്ലായിരുന്നു എന്നും കേട്ടിട്ടുണ്ട് … അത്രയ്ക്ക്ഉണ്ട് ഇതിന്റെ കൊതിപ്പിക്കുന്ന വാസനയും രുചിയും … ഈ ഗർഭപാത്രമില്ലാത്ത നിങ്ങൾ ആണുങ്ങളോട് ,ningalkku എന്തോന്ന് പ്രസവം & പ്രസവ രക്ഷ? 😉😅ഈ ഐറ്റം പറ്റിയാൽ ഒന്ന് ട്രൈ ചെയ്തു നോക്ക് … ചൂട് ചോറില്ലേൽ ചപ്പാത്തിക്കും ബേസ്ഡ് കോമ്പിനേഷൻ ആണ്.

മട്ടൺ 1കെജി
വെളുത്തുള്ളി 1പിടി
ഇഞ്ചി 1ചെറിയ കഷ്ണം
പച്ച കുരുമുളക് എരിവിന്
പട്ട
ഗ്രാമ്പു
പെരും ജീരക്കം കുത്തി ചതച്ചത്
മുഴുവൻ മല്ലി 1സപൂൺ ചതച്ചത്..
ഉപ്പു .
1കപ്പ് വെള്ളം
ഇത്രയും ഒന്നിച്ചാക്കി ചെറിയ തീയിൽ വേവിക്കുക … (മൺപാത്രം ആണേൽ അഡാർ ടേസ്റ്റ് ആണ്)… എല്ലൊക്കെ നന്നായി വെന്തു സത്തിറങ്ങണം …
നല്ല നെയ്യുള്ള മട്ടൺആണെങ്കിൽ കൂടുതൽ വെളിച്ചെണ്ണയൊന്നും വേണ്ട … ആ നെയ്യിൽ തന്നെ കിടന്നു മൊരിഞ്ഞാൽ മതി …
ഇതിന്റെ കൂടെ ആവശ്യത്തിന് വറ്റൽ മുളക് ചതച്ചതും 2കപ്പോളം ചുവന്നുള്ളി ചതച്ചതും തോനെ കറിവേപ്പിലയും ചേർത്ത് ഇടയ്ക്കു ഇളക്കി വരട്ടിയെടുക്കുക …. ( മൺപാത്രംഇല്ലേൽ ഇരുമ്പു ചീനച്ചട്ടി യിൽ , കരിഞ്ഞു പിടിക്കാതെ നോക്കണം )
പാത്രത്തിന്റെ സൈഡ് ഇൽ നെയ് തെളിഞ്ഞു തുടങ്ങുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം…(ഞാൻ ഒരു തക്കാളി കൂടി ചേർത്തിട്ടുണ്ട് )
1

2

Post by : Mehanaz Sulfi

You may also like...

Leave a Reply

Your email address will not be published. Required fields are marked *