ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഇന്നത്തെ സ്പെഷ്യൽ എളുപ്പത്തിൽ ഒരു പുഡ്ഡിംഗ്

ട്രിഫെൽ പുഡ്ഡിംഗ്

സ്പോഞ്ജ് കേക്ക് – കുറച് – ചെറുതായി ക്യൂബ്സ് പോലെ മുറിച്ചത്
ജെല്ലി – 1 പാക്കറ്റ്
കസ്റ്റഡ് പൌഡർ – 2 tbsp
പാല് – 500 ml
വിപ്പിംഗ് ക്രീം – ആവശ്യത്തിന്
മിക്സഡ് ഫ്രൂട്സ് – 3 cup ( ഞാൻ ഇവിടെ ആപ്പിൾ ഗ്രേപ്സ് പിന്നെ പപ്പായ ചെറിയ ക്യൂബ്സ് പോലെ കട്ട് ചെയ്താണ് ചേർത്തിരിക്കുന്നത് )

ആദ്യം ജെല്ലി ഉണ്ടാക്കി ഫ്രിഡ്ജിൽ സെറ്റ് ചെയാൻ വെക്കാം . ഒരു ചെറിയ ബൗളിൽ 2 tbsp കസ്റ്റഡ് പൗഡറും 2 tbsp പാലും കൂടി നന്നായി യോജിപ്പിക്കുക . ബാക്കി പാലും പാകത്തിന് പഞ്ചസാരയും കൂടി ചേർത്ത് തിളപ്പിക്കാൻ വെച്ച തിളച്ചു തുടങ്ങുമ്പോൾ കസ്റ്റഡ് കൂട്ടും കൂടി ചേർത്ത് ഒന്ന് കുറുകി തീ ഓഫ് ചെയുക . ഇനി ഒരു സെർവിങ് ഡിഷിൽ അല്ലെങ്കിൽ ഗ്ലാസിൽ ആദ്യം കേക്ക് നിരത്തുക . അതിന്റെ മീതെ കസ്റ്റഡ് ഒഴിച്ചു മേലെ ഫ്രൂട്സ് ഇടുക . ശേഷം സെറ്റ് ചെയ്ത ജെല്ലി ചെറിയ ക്യൂബ്സ് ആയി കട്ട് ചെയ്തു മേലെ ഇട്ട ശേഷം വിപ്പിംഗ് ക്രീം കൊണ്ട് ടോപ്പിംഗ് ചെയ്‌തു ഫ്രിഡ്ജിൽ വെച്ച് ഒന്ന് തണുത്ത ശേഷം സെർവ് ചെയാം .

ഇവിടെ കസ്റ്റർഡിനു പകരം 1/2 ടിൻ മിൽക്‌മൈഡും 1 cup പാലും കൂടി മിക്സ് ചെയ്തു ഉപയോഗികാം .
Source

posted by :Nisha Asiya Beevi

Please follow and like us:
20