ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഹോംമൈഡ്  മിക്സ്ചർ (Homemade mixchar )

ആവശ്യമുള്ള സാധനങ്ങൾ:-

 1. കടല മാവ് ഒരു കപ്പ്..
 2. ഉപ്പ് ആവശ്യത്തിന്..
 3. കായം ഒരു നുള്ളു..
 4. മുളകുപൊടി ആവശ്യത്തിനു.

തയ്യാറാക്കുന്ന വിധം :-

 • മേല്പറഞ്ഞ ചേരുവകൾ മിക്സ് ചെയ്ത് വെളളവും ചേർത്ത് ചപ്പാത്തിപ്പരുവത്തിൽ കുഴച്ചെടുക്കുക..
 • നൂൽപ്പുട്ടുണ്ടാക്കുന്ന അച്ചിലേക്കു തിരുകിക്കയറ്റി എണ്ണ തിളച്ചു വരുമ്പോൾ കറക്കിയിട്ടു കൊടുക്കുക..
 • മുഴുവനും തീർക്കാതെ കുറച്ചു ബാക്കിവെക്കുക..
 • എന്തിനാണെന്നോ..
  ബൂന്തിയുണ്ടാക്കാൻ..!!
 • അതു കുറച്ചൂടെ വെള്ളം ചേർത്തു ദോശമാവിന്റെ പരുവത്തിലാക്കിയെടുത്തു ഒരു അരിപ്പക്കയിലെടുത്തു അതിലൂടെ എണ്ണയിലേക്കു ഒഴിക്കുക..നന്നായി മൊരിയുമ്പോൾ കോരിയെടുത്തു മിച്ചറിനൊപ്പം വിശ്രമിക്കാൻ വിടുക..
 • വറ്റൽമുളക്..
  കറിവേപ്പില..
  പൊട്ടുകടല(മണിക്കടല )
  നിലക്കടല… ഇവയൊക്കെയും എണ്ണയിൽ വറുത്ത് മിക്സ്ചറിൽ add ചെയ്യാം…

നിങ്ങൾക്കിഷ്ടമുള്ള എന്തും ഇതിനോടൊപ്പം വറുത്തു ചേർക്കാം.. അവിൽ, അണ്ടിപ്പരിപ്പ്
എന്നുവേണ്ട സകലതും ചേർത്ത് മിച്ചറെന്ന പേരു അന്വർത്ഥമാക്കാം..

[ad]

posted by :Safoora Mashhood

Please follow and like us:
20