ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
വെജിറ്റബിൾ പുലാവ് (Veg-Pulao)

എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു നാടനല്ലാത്ത ഒരു വിഭവമാണ് പുലാവ്; ലളിതവും ആരോഗ്യത്തിനു ദോഷകരമല്ലാത്തതും എന്നാൽ ആസ്വദിച്ചു കഴിക്കാവുന്നതുമായ ഒന്നാണ് പുലാവ്

ആവശ്യമുള്ള ചേരുവകകൾ : (മൂന്നു പേർക്ക് വിളമ്പുന്നതിനു)

1) ബസ്മതി റൈസ് – രണ്ടു കപ്പ് (മിനിമം അര മണിക്കൂർ ഉപ്പുവെള്ളത്തിൽ കുതിർത്തത് – ഇത് അരിയുടെ നീളം കുറച്ചു കൂടുന്നതിനും നുറുങ്ങി പോകാതിരിക്കാനും വേണ്ടിയാണു)
2) ഇഷ്ടമുള്ള പച്ചക്കറികൾ അരിഞ്ഞത് – മൂന്നു കപ്പ് (ഞാനിവിടെ സവാള, പച്ച ഗ്രീൻപീസ്, കാരറ്റ്, ബീൻസ്, ബ്രോൺഗോളി, പല നിറങ്ങളിലുള്ള കാപ്സികം എന്നിവ ചെറിയ ക്യൂബ്സ് ആയി മുറിച്ചു ചേര്ത്തു; ക്യൂബ്സ്, ത്രികോണം, ചരിച്ചു മുറിച്ചത് ഇങ്ങനെ പല ആകൃതിയിൽ മുറിച്ചിടുന്നത് കാണാൻ ഭംഗിയുണ്ടാക്കും)
3) ബട്ടർ – രണ്ടു ടേബിൾ സ്പൂൺ
4) ഒലിവോയിൽ – ഒരു ടേബിൾ സ്പൂൺ
5) പട്ട – ഒരു ചെറിയ കഷ്ണം
6) ഗ്രാമ്പു – രണ്ടു മൂന്നു എണ്ണം
7) ഏലയ്ക്ക -മൂന്നു നാലു എണ്ണം
8) കറുവയില / വഴനയില – ഒരെണ്ണം
9) ജാതി പത്രി – ഒരു ചെറിയ കഷ്ണം
10) നല്ല ജീരകം – അര റ്റീസ്പൂൺ (ഇത് ജീരകത്തിന്റെ മനം ഇഷ്ടമുള്ളവർക്ക് ചേർക്കാം; ഞാനിവിടെ ചേർത്തിട്ടില്ല)
11) അണ്ടിപ്പരിപ്പ് – ഒരു പിടി (ചെറിയ കഷണങ്ങളായി നുറുക്കിയത്)
12) ഉപ്പു ആവശ്യത്തിന്
13) കട്ടിയുള്ള തേങ്ങാ പാൽ – ഒരു കപ്പ്
14) തിളച്ച വെള്ളം – രണ്ടര കപ്പ് (തേങ്ങാപ്പാലും വെള്ളവും ചേര്ത്തു അരിയുടെ ഒന്നര മടങ്ങു ഉം പിന്നെ പച്ചക്കറിക്ക് ഒരു അര കപ്പ് കൂടുതലും അതാണ് കണക്കൂട്ടോ)
15) റോസ് വാട്ടർ അല്ലെങ്കിൽ കുങ്കുമപ്പൂവ് പാലിൽ കലക്കിയതോ കുങ്കുമപ്പൂവിന്റെ എസ്സെൻസ് ഓ – ഒരു റ്റീസ്പൂൺ

തയ്യാറാക്കുന്ന വിധം:
———————
1) ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ ഇട്ടു ചൂടാകുമ്പോൾ ഒലിവോയിൽ ചേര്ത്തു അതിലേക്കു പട്ടയും ഗ്രാമ്പുവും, ഏലയ്ക്കയും വാഴനയിലയും ജാതിപത്രിയും ഇട്ടു ഒന്ന് പൊട്ടിച്ചു (ജീരകം വേണമെങ്കിൽ ഇപ്പൊ ചേർക്കണം) അതിലേക്കു അണ്ടിപ്പരിപ്പ് കഷ്ണങ്ങൾ ചേര്ത്തു ഒന്നിളക്കി അതിലേക്കു എല്ലാ പച്ചക്കറികളും ചേര്ത്തു നന്നായി ഇളക്കി രണ്ടു മൂന്നു മിനിറ്റ് ഒന്ന് മൂടി വച്ച് വേവിച്ചു ഇനി ഉപ്പു ചേര്ത്തു ഒന്നൂടെ ഒന്ന് മൂടിവച്ച പകുതി വേവ് ആയാൽ തേങ്ങാ പാൽ ചേര്ത്തു ഒന്ന് രണ്ടു മിനിറ്റ് ഒന്ന് തിളയ്ക്കുമ്പോൾ അതിലേക്കു റോസ് വാട്ടർ അല്ലെങ്കിൽ കുങ്കുമപ്പൂവ് പാലിൽ കലക്കിയതോ എസ്സെൻസ് ഓ ചേര്ത്തു ഒന്ന് ഇളക്കുക.
2) ഇതിലേക്ക് കഴുകി വാരി വച്ചിരിക്കുന്ന അരി ചേര്ത്തു ഇളക്കി യോജിപ്പിച്ചു തിളച്ച വെള്ളം കൂടി ചേര്ത്തു മീഡിയം തീയിൽ അടച്ചു വച്ച് വേവിക്കുക
3) അരിയുടെയും വെള്ളത്തിന്റെയും ലെവൽ തുല്യമായാൽ തുറന്നു ഒന്ന് പതുക്കെ ഇളക്കി യോജിപ്പിച്ചു വളരെ ചെറിയ തീയിൽ അലുമിനിയം ഫോയിൽ കൊണ്ടോ ടർക്കി കൊണ്ടോ പൊതിഞ്ഞ മൂടി കൊണ്ട് ടൈറ്റ് ആയി മൂടി പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ തീ വയ്ക്കാം..
4) പതിനഞ്ചു മിനിറ്റ് കൂടെ കഴിഞ്ഞു ചൂടോടെ വിളമ്പി കഴിക്കാം…
നല്ല രുചിയാണ്… ബിരിയാണിയേക്കാൾ എനിക്കിഷ്ടം ഇതാണ്ട്ടോ..

എല്ലാവരും ശ്രമിച്ചു നോക്ക്… എളുപ്പമല്ലേ… രുചികരവുമാണ്…

posted by :Raiju George

Please follow and like us:
20