ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

ഇഞ്ചി ക്കറി (Ginger Curry)

ചേരുവകൾ:-

 1. ഇഞ്ചി – അര കഷ്ണം
 2. വെളിച്ചെണ്ണ – ആവശ്യത്തിന്
 3. പച്ചമുളക് അരിഞ്ഞത് – 2
 4. മുളകുപൊടി – 1 tsp
 5. വാളൻപുളി – ഒരു നാരങ്ങാവലുപ്പത്തിൽ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത്
 6. ശർക്കര ചുരണ്ടിയത് – 200gm
 7. ഉപ്പ് – പാകത്തിന്
 8. കടുക് – ഒരു നുള്ള്
 9. ഉലുവ – 1/4 ടീസ്പൂണ്‍
 10. വറ്റൽമുളക് – 3 എണ്ണം
 11. കറിവേപ്പില – 2-3 തണ്ട്

തയ്യാറാക്കുന്ന വിധം :-

 • പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ചെറുതായി അരിഞ്ഞു വറത്തു കോരുക.
 • ശേഷം പച്ചമുളക്‌ ചേർത്ത്‌ വറക്കുക.
 • ഇഞ്ചി വറുത്തത് തരുതരുപ്പായി പൊടിച്ചു മാറ്റിവയ്ക്കുക.
 • പുളി പിഴിഞ്ഞെടുത്ത വെള്ളവും ഇഞ്ചി വറുത്ത കൂട്ടും മുളക് വറുത്തതും ഉപ്പും ചേർത്ത് അടുപ്പിൽവച്ചു തിളപ്പിക്കുക.
 • ഗ്രേവി കുറുകിവരുമ്പോൾ ശർക്കര ചേർത്തു വീണ്ടും കുറച്ചുസമയം തിളപ്പിക്കണം.
 • ഒരുപാടു കുറുക്കരുത്. ഇത് തണുക്കുമ്പോ പിന്നേം കുറുകും.
 • വാങ്ങിവച്ചശേഷം എണ്ണയിൽ കടുകുംഉലുവയും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് കറിയിൽ ചേർക്കാം.

posted by :Jubi Habeeb

Please follow and like us:
20