നമുക്കിന്ന് വെള്ളക്കടല കറി ഉണ്ടാക്കാം. കൂടെ കണ്ണൂർക്കാരുടെ special ദോശയുമാണ്…

#ചെന #കറി

1.വെള്ള കടല ഒരു കപ്പ്
2. ഉളളി മൂന്നെണ്ണം നീളത്തില്‍ മുറിച്ചത്
3. ഇഞ്ചി വെളുത്തുളളി പേസ്റ്റ് ഒരു സ്പൂണ്‍
4. തക്കാളി രണ്ടെണ്ണം നീളത്തില്‍ മുറിച്ചത്
5. മല്ലിയില ചെറുതായി മുറിച്ചത് ആവശ്യത്തിന്
6. എണ്ണ രണ്ട് സ്പൂണ്‍
7. ഉപ്പ് ആവശ്യത്തിന്
8. മുളക്പൊടി അര സ്പൂൺ
9. മല്ലിപ്പൊടി അര സ്പൂൺ
10. മഞ്ഞള്‍പ്പൊടി കാൽ സ്പൂൺ
11. ജീരകപ്പൊടി കാൽ സ്പൂണ്‍
12. ചെന മസാലപ്പൊടി അരസ്പൂൺ

വെളളക്കടല ആദ്യം 5 hour കുതിർത്ത് വെക്കുക. ശേഷം കുക്കറില്‍ വേവിക്കുക.

ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ഉള്ളി വയറ്റുക. നല്ലതുപോലെ വയന്നതിന് ശേഷം ഇഞ്ചി വെളുതുള്ളി പേസ്റ്റ് ചേർത്ത് ഇളക്കിയ ശേഷം തക്കാളി ചേർത്ത് ഒന്നു കൂടി വയറ്റുക. ശേഷം
മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി ചെനമസാല ഇവചേർത്ത് ഒന്ന് വഴറ്റി പച്ചമണം മാറിയതിന് ശേഷം ആവശ്യത്തിന് വെള്ളം ചേർക്കുക. ഉപ്പ് ചേർക്കുക. നന്നായി തിളച്ചതിന് ശേഷം വേവിച്ച കടലയും ചേർത്ത് അഞ്ച് മിനിട്ട് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ശേഷം കുറച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.

Reicpe by : Safoora Mashhood

Please follow and like us:
20