ഇന്നൊരു ലഡു ആയാലോ?
മടിയാണോ? എന്നാൽ മടിക്കണ്ട വളരെ പെട്ടെന്ന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന എന്നാൽ കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ലഡുവാണ് ഇത്. വെറും മൂന്ന് ചേരുവ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഈ ലഡു എല്ലാവരും ട്രൈ ചെയ്ത് നോക്കൂ. ഇതാറെസിപ്പി.
പൊട്ടുകടല ലഡു.

ചേരുവകൾ.
1പൊട്ടുകടല ഒരു കപ്പ്.
2പഞ്ചസാര ഒരു കപ്പ്.
3നെയ്യ് അര കപ്പ്.

ഉണ്ടാക്കുന്ന വിധം:
പൊട്ടു കടലയും പഞ്ചസാരയും മിക്സിയിൽ വെവ്വേറെ പൊടിച്ചെടുത്ത് പാത്രത്തിലിട്ട് യോജിപ്പിക്കുക.
ഇതിലേക്ക് നെയ്യ് ചെറുതാക്കി ചൂടാക്കിയൊഴിക്കുക. എന്നിട്ട് നന്നായി യോജിപ്പിച്ച് അപ്പോൾ തന്നെ ചെറുനാരങ്ങ വലിപ്പത്തിൽ ഉരുട്ടിയെടുക്കുക. ഈസി ആൻഡ്‌ ടേസ്റ്റി ലഡു റെഡി.

Reicpe by : Nafeesath Pattilath

Please follow and like us:
20