പൈനാപ്പിൾ പച്ചടി (pineapple pachadi)
sadhya special # 2

എനിക്ക് ഏറ്റവും പ്രിയപ്പെട്ട കറികളിൽ ഒന്നാണിത്.ഇതുണ്ടെങ്കിൽ ചോറുണ്ണാൻ വേറെയൊന്നും വേണ്ട…വെറുതെ കോരി കഴിക്കാൻ തോന്നും പൈനാപ്പിൾ പച്ചടി ഇരിക്കുന്നത് കണ്ടാൽ..ഇതില്ലാത്ത സദ്യ ആലോചിക്കാനേ വയ്യ.
പൈനാപ്പിൾ- അര കപ്പ് ചെറുതായി അരിഞ്ഞത്
മുളക് പൊടി-1 ടീസ്പൂൺ
മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
ശർക്കര ചീകിയത്-2 ടീസ്പൂൺ
തേങ്ങാ ചിരവിയത് -അര കപ്പ്
ചെറിയ ജീരകം-അര ടീസ്പൂൺ
കടുക്-ഒന്നര ടീസ്പൂൺ
തൈര്-അര കപ്പ്
വെളിച്ചെണ്ണ-2 സ്പൂൺ
വറ്റൽ മുളക്-3
കറിവേപ്പില -2 തണ്ട്
ഉപ്പ്-പാകത്തിന്

പൈനാപ്പിൾ മുളക് പൊടിയും,മഞ്ഞൾപ്പൊടിയും,ശർക്കരയും ചേർത്ത് വേവിക്കുക.വെന്തതിനു ശേഷം അതിൽ നിന്ന് പകുതിയെടുത്ത് അരച്ച് അതിലേക്ക് തന്നെ ചേർക്കുക.തേങ്ങാ ജീരകം ചേർത്ത് നന്നായി അരക്കുക.അതിലേക്ക് അര സ്പൂൺ കടുക് ഇട്ട് ഒന്ന് ചെറുതായി കറക്കിയെടുക്കുക.കടുക് അരഞ്ഞാൽ കയ്‌പ്‌ വരും.ചതയാനെ പാടുള്ളു.ഈ അരപ്പ് പൈനാപ്പിളിലേക് ചേർത്ത് ചൂടാക്കുക.ചൂടായി വരുമ്പോൾ തൈര് മിക്സിയിൽ അടിച്ച് ചേർക്കുക.ഇത് തിളക്കാൻ അനുവദിക്കരുത്.ചൂടായാൽ തീ ഓഫ് ചെയ്യണം.ബാക്കിയുള്ള ഒരു സ്പൂൺ കടുകും,കറിവേപ്പിലയും ,വറ്റൽ മുളകും താളിച്ചൊഴിക്കുക…Shahana Ilyas

Reicpe by : Shahana Ilyas

Please follow and like us:
20