മൾബറി ജൂസ്

മൾബറി – 200 gram
വെള്ളം – 2 ഗ്ലാസ്
ഐസ് – പാകത്തിന്
പഞ്ചസാര – പാകത്തിന്

എല്ലാം കൂടി ചേർത്ത് മിക്സ്സിയിൽ അടിച്ചെടുക

(മൾബറി ഇല്ലങ്കിൽ ബ്ലാക് ബെറി ഉപയോഗിക്കാം )

ഇത് ഞാനിവിടെ ഒരുകൊല്ലം മുൻപ് മൾബറിയുടെ ഒരു കമ്പുകുത്തി
ഇപ്പോഴത് വലിയ മരമായി ഒരുപാടു കായ്കൾ തരുന്നു’

ഇതു പോലെ
ചക്കയും,മാങ്ങയും, കണ്ടാൽ കൊതിയില്ലാത്ത മലയാളിയുണ്ടോ ? ഉണ്ടാവില്ല !!

ഒരു കാലത്ത് നമ്മുടെ പൂർവികർ വയറു നിറച്ചിരുന്നത് ചക്കയും. മാങ്ങയും ഉള്ളത് കൊണ്ടായിരുന്നു.

അവർക്ക് വേണ്ടി അവരുടെ പൂർവ്വികർ
നട്ടു ന്നനച്ചു മരങ്ങളാക്കി

നമുക്ക് വേണ്ടി നമ്മുടെ പൂർവ്വികരും അവർക്ക് ഉപകരിക്കില്ല എന്നറിഞ്ഞുതന്നെ തെങ്ങും,മാവും പ്ലാവുമെല്ലാം, നട്ടു ന്നനച്ചു നമുക്ക് സമ്മാനിച്ചു

ഇവരെല്ലാം ഇഹലോകവാസം വെടിഞ്ഞപ്പോഴും ഇവർ നമുക്ക് നൽകിയ വൃക്ഷ സമ്മാനങ്ങളുടെ ഓരോ കനിയും അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു

നമുക്കും ഒരു വിത്ത് നട്ടു നനക്കാം നമ്മുടെ മക്കൾക്കും കൊച്ചു മക്കൾക്കുമായ് വിഷമയമില്ലാത്ത ഒരു കനിയെങ്കിലും അവർ ഭക്ഷിക്കട്ടെ

അതവർക്കും പ്രയേജനവും, പ്രജോദനവുമാകട്ടെ – നല്ല നാളെക്കു വേണ്ടി –

മുസ്ഥഫ ‘

Reicpe by : Musthafa Muhammed Musthafa

Please follow and like us:
20