Alhamdulillah…….Innu ende hussinde birthdaykku njan undakiya cake. Choclate cake. **************. മുട്ട.5

മൈദ .ഒന്നര കപ്പ്

പഞ്ചസാര പൊടിച്ചത്.1 കപ്പ്

ചോക്ലേറ്റ് പൗഡർ.2 സ്പൂൺ

ബേക്കിംഗ് പൗഡർ. 1 ടീസ്പൂൺ

വാനില എസ്സൻസ്. 1 സ്പൂൺ

ബട്ടർ. തടവാൻ ആവശ്യത്തിന്

മൈദ ചോക്ലേറ്റ്പൗഡർ ബേക്കിംഗ് പൗഡർ ഇവ ഒന്നിച്ച് അരിപ്പയിൽ ഇട്ട് 2 പ്രാവശ്യം അരിച്ച് വെക്കുക.

മുട്ടയിൽ വാനില എസ്സൻസുo ചേർത്ത് ബീറ്റ് ചെയ്യുക

ശേഷം പഞ്ചസാര പൊടിച്ചതും ചേർത്ത് വീണ്ടുംനന്നായി ബീറ്റ് ചെയ്യുക.

ഇതിൽ കുറേശ്ശെ മൈദ മിശ്രിതം ചേർത്ത് യോജിപ്പിക്കുക.

കുക്കറിൽ ബട്ടർ തടവി നന്നായി ചൂടാക്കിയ ശേഷം കേക്ക്കൂട്ട് ഒഴിച്ച് വിസിൽ ഊരി കുക്കർ അടച്ച് വെച്ച് ചെറിയ തീയിൽ വെച്ച് 20 മിനിട്ട് കഴിഞ്ഞ് ഗ്യാസ് ഓഫാക്കി 5 മിനിട്ട് കൊണ്ട് അടപ്പ് ഊരുക.
അതിനു ശേഷം വിപ്പിംഗ് ക്രീം കൊണ്ട് ഡെക്കറേറ്റു ചെയ്യുക .
(കേക്കിന്റെ അടിഭാഗം കരിയാതിരിക്കാൻ ഒരു അലൂമനിയം അടപ്പ് നന്നായി ചൂടാക്കി കുക്കറിന്റെ അടിയിൽ വെക്കുക )

Reicpe by : Ayisha Jasmine K Chechu

Please follow and like us:
20