ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
വിഡ്ഢി ദിനത്തിൽ ശരിക്കും ഫൂൾ എന്നറിയപ്പെടുന്ന ഒരു റെസിപ്പി ഇതാ..
എന്ന് വെച്ച് ഇത് ഫൂൾ ആക്കുന്നതൊന്നുമല്ലട്ടോ…നല്ല കിടിലൻ ഡെസ്സേർട് ആണ് ..

ബ്ലൂബെറി ഫൂൾ (Blueberry fool😝)

ചേരുവകൾ:-

 1. ബ്ലൂബെറി -ഒരു കപ്പ്
 2. ഷുഗർ -അര കപ്പ്
 3. ലെമൺ ജ്യൂസ് -1ടേബിൾ സ്പൂൺ
  (ഇത് മൂന്നും കൂടി ഒരു സോസ് പാനിൽ എടുത്ത് നന്നായി ഇളക്കി കുറുക്കി തണുക്കാൻ വെക്കുക.)
 4. ഹെവി ക്രീം- ഒന്നര കപ്പ്
 5. ഷുഗർ അര -കപ്പ്
 6. വാനില -അര ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം :-

 • നന്നായി തണുപ്പിച്ച ക്രീം പഞ്ചസാരയും വനിലയും കൂടി ഒരുമിച്ച് ഒരു ബൗളിൽ എടുത്ത് അടിച്ച് പതപ്പിക്കുക.
 • ഒരു സെർവിങ് ബൗളിൽ ആദ്യം കുറച്ച് ക്രീം ഇടുക അതിന് മുകളിൽ ബ്ലൂബെറി രണ്ട് സ്പൂൺ ചേർക്കുക.
 • മേലെ വീണ്ടും ക്രീം ഇട്ട് മുകളിൽ ബ്ലൂ ബെറി സോസ് ചേർത്ത് ബ്ലൂ ബെറി കൊണ്ട് അലങ്കരിച്ച് വിളംബാം.

  Source

posted by :Saju Easa

Please follow and like us:
20