ഇന്ന് സൺ‌ഡേ..നോൺ വെജ് ഡേ…രാവിലെ സാധനങ്ങൾ മേടിക്കാൻ പോയ ഖൽബ് തിരിച്ചു വന്നപ്പോൾ കയ്യിൽ പതിവിനു വിപരീതമായി നല്ല പിടയ്ക്കുന്ന കരി മീൻ…ഇറച്ചി കഴിച്ചു മടുത്തു അത്രേ..ഫ്രൈ ചെയ്യാൻ കരി മീൻമേടിച്ചെന്നു. എന്ന ആയിക്കോട്ടെ എന്ന് വെച്ച് പൊതി മേടിക്കുമ്പോൾ പുള്ളിക്കാരൻ തരുന്നില്ല..അതും കൊണ്ട് ഓട്ടം ന്റെ പരീക്ഷണ ശാലയിലോട്ടു..പുറകെ ഞാനും ഓടി..🏃🏃അവിടെ ചെന്നപ്പോൾ കാര്യം മനസ്സിൽ ആയി..പുള്ളിക്കാരൻ ന്റെ പരീക്ഷണം ആണ് ഇന്നു അവിടെ അരങ്ങേറുന്നത്..🙆🙆🙆🙆

വീട്ടിൽ ഗസ്റ്റ് ഒക്കെ ഉണ്ടല്ലോ..അവരുടെ അടുത്ത് ഷോ kanikkanavum ല്ലേ..ന്റെ കുശുമ്പ് കൊണ്ട് ഞാനും ചോദിച്ചു😏😏😏😏..പോയി ഇതു ഫ്രൈ ചെയ്യാനുള്ള സാധനങ്ങൾ എടുത്തു കൊണ്ട് വരാൻ..കിട്ടിയ മറു പടി ഇങ്ങനെ😕😕😕..പറഞ്ഞ ഐറ്റംസ് എല്ലാം എടുത്തു അരച്ച് വന്നപ്പോഴേക്കും പുള്ളിക്കാരൻ അത് ക്ലീൻ ചെയ്തു വെച്ചിരുന്നു..ഇനി നിന്റെ ആവശ്യം ഇപ്പോ ഇല്ലെന്നു….ഞാൻ പിന്നെ അവിടെ നിന്നില്ല..ന്റെ പണി നോക്കി.😤😤😤😤😤.ഖൽബ് കിച്ചനിൽ എന്തൊക്കെയോ ചെയ്യുന്നത് കണ്ടു ഗസ്റ്റ് ഒക്കെ അവന്റെ പുറകെ. ആണ്..അല്ല പിന്നെ..ഞാൻ അടുക്കളയിൽ കിടന്നു തല കുത്തി മറിഞ്ഞാലും ആ വശത്തോട്ടു നോക്കാത്ത ആള്..ഇപ്പൊ😌😌😌😌..ഓഹ്ഹ്.. പടച്ചോനെ ഇത് എങ്ങാനും succes ആയ ന്റെ കാര്യം കട്ട പുക.🙅🙅🙆🙆.യിൽ നിന്നു കിട്ടിയ അംഗീകാരങ്ങൾക്കോ അവരോട് പറഞ്ഞു വീമ്പടിച്ചതാ..എന്താവോ എന്തോ😭😭😭..റെസിപി ആവാം ഇനി..😃😃

#കരി #മീൻഫ്രൈ

കരി മീൻ..4
ഇഞ്ചി വെളുത്തുള്ളി ..2 sp
പച്ച മുളക്..3
മുളക്പൊടി..1 sp
കാശ്മീരി മുളക് പൊടി..അര sp
കുരു മുളക്..അര sp
മല്ലി podi.. അര sp
കുരു മുളക് പൊടി..1 sp
മല്ലയിലാ..പൊതിനായിലാ..കറിവേപ്പില..കുറച്ചു..നാരങ്ങാ നീര്.2 sp
കോൺ ഫ്ലോർ..2 sp
വെളിച്ചെണ്ണ..ആവശ്യത്തിനു

മുകളിൽ പറഞ്ഞ എല്ലാം ചേരുവകളും പേസ്റ്റ് രൂപത്തിൽ അറച്ചെടുത്തു മീനിൽ തേച്ചു പിടിപ്പിച്ച നമ്മുടെ ശീതീകരണ യന്ത്രത്തിൽ വെച്ച് അര മണികൂർ കഴിഞ്ഞു പൊരിച്ചെടുതോളോ..😊😊

ഫ്രൈ ചെയ്യുമ്പോൾ അടുക്കളയിൽ നിന്നുവരുന്ന മണം സഹിക്കാൻ പറ്റുന്നില്ല..അവിടെ ചെന്നപ്പോൾ കണ്ട കാഴ്ചയാണ് ഇ പ്ലേറ്റിൽ ഇരിക്കുന്നത്…വിരുന്നുകർക്കു തന്നെ ആദ്യം വിളമ്പി..അതോടെ പ്രതീക്ഷിച്ച പോലെ തന്നെ നുമ്മ ഇമേജ് ന്റെ ഖൽബ് തന്നെ കൊണ്ട് പോയി😔😔😒😒😒😒😒…

ഓഹ്ഹ് അതിന്റെ ഒരു ടേസ്റ്റ്..മുള്ളു പോലും ബാക്കിയില്ല..😄😄nearathe ഫോട്ടോ എടുക്കാനായി രണ്ടെണ്ണം ഞാൻ മാറ്റിവെച്ചത് കൊണ്ട് രക്ഷപെട്ടു..ഹ ഹ.😂😂😂.സുന്ദരി സുന്ദരമാരായ ഇ ജോഡികളെ ഇഷ്ടയോ ഫ്രണ്ട്സ്..അവര് തമ്മിൽ ഒരു പാട് ക്ലോസ് അവണ്ടിരിക്കാൻ ഞാൻ അവർകിടയിൽ കറിവേപ്പില തണ്ടു കൊണ്ട് ഒരു മതിലും കെട്ടി അങ്ങോട്ട്.😉😉😉😉😉ഹ ഹ..അല്ല പിന്നെ..😂😂😂😂..

NB: ഇ ഖൽബ് എന്നു പറഞ്ഞാൽ ന്റെ ഭർത്താവു ആണ് ട്ടോ😃😃😃

Reicpe by : ഹനാൻ

Please follow and like us:
20