ഇന്ന് ഒരു നോർത്ത് ഇന്ത്യൻ വിഭവം ആണ്..
ആലു കുൽച്ച
****************
ചേരുവകൾ
**************
ആട്ട-1കപ്പ്
മൈദ-1കപ്പ്
തൈര്-1/4കപ്പ്
ബേക്കിങ് പൗഡർ-1സ്‌പൂൺ
ബേക്കിങ് സോഡ-1/4സ്‌പൂൺ
ഉപ്പ്-ആവശ്യത്തിന്
പഞ്ചസാര-1സ്പൂൺ
ഓയിൽ-2സ്‌പൂൺ
ഒരു ബൗളിൽ ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക…ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയമുള്ള മാവ് ആക്കി കുഴച്ചു എടുക്കുക…2 മണിക്കൂർ മാറ്റി വെക്കുക..
ഫില്ലിങ്ന്
************
ഉരുളക്കിഴങ്-3എണ്ണം വേവിച്ചത്
പച്ചമുളക്-2എണ്ണംഅരിഞ്ഞത്
ഇഞ്ചി അരിഞ്ഞത്-1ചെറിയ സ്‌പൂൺ
മല്ലിയില അരിഞ്ഞത്-2ടേബിൾ സ്‌പൂൺ
അയമോദകം-1/4സ്‌പൂൺ
മുളക്പൊടി-1/2സ്‌പൂൺ
ഉപ്പ്-പാകത്തിന്
ഗരം മസാല-1/4സ്‌പൂൺ
ആംചൂർ പൗഡർ-1/4സ്‌പൂൺ
ഒരു ബൗളിൽ ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക..
നേരത്തെ തയ്യാറാക്കിയ മാവിൽ നിന്ന് ഓരോ ഉരുള മാവ് എടുത്തു ഒന്ന് പരത്തി നടുവിൽ 2 സ്‌പൂൺ ഫില്ലിങ് വെച്ച് എല്ലാ വശങ്ങളിൽ നിന്ന് മാവ് എടുത്തു ഉരുട്ടി എടുക്കുക…
ഒരു വശത്തു മല്ലിയില അരിഞ്ഞതും എള്ളും കൂടി ഒന്ന് അമർത്തി കൊടുത്തു പൊടി തൂകി പതുക്കെ നീട്ടി പരത്തി എടുക്കുക…
ചൂടായ തവയിൽ ഇട്ടു കുമിളകൾ വന്നാൽ ഫ്‌ളൈമിൽ ഇട്ടു നന്നായി പൊങ്ങി വരുമ്പോൾ
മാറ്റി മുകളിൽ ബട്ടർ ഇട്ടു കൊടുക്കാം…
ചൂടോടെ വിളമ്പാം…

Reicpe by : Shahna Firosh

Please follow and like us:
20