ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
മലബാറുകാരുടെ സ്‌പെഷ്യൽ  വിഭവമായ ഉന്നക്കായ എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം…

ഉന്നക്കായ

വേണ്ട സാധനങ്ങൾ:-

 1. അധികം പഴുക്കാത്ത നേന്ത്രപഴം – 1 കിലോ
 2. തേങ്ങ ചിരകിയത് – 1 മുറി
 3. നെയ്യ് – 500ഗ്രാം
 4. ഏലക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
 5. പഞ്ചസാര -200 ഗ്രാം
 6. അണ്ടിപ്പരിപ്പ് വറുത്ത് – 100 ഗ്രാം
 7. ഉണക്ക മുന്തിരി – 100 ഗ്രാം

പാകം ചെയ്യുന്ന വിധം:-

 • പഴം ആവിയിൽ  പുഴുങ്ങുക.

 • പകുതി മുറിച്ചു നടുവിലുള്ള കറുപ്പ് ഭാഗം (പഴത്തിന്റെ വയറ് ) കളയുക .

 • ശേഷം പഴം തൊലി കളഞ്ഞു ഇളം ചൂടോടെ നന്നായി ഉടക്കുക.

 • വേണമെങ്കിൽ ബ്ലെൻഡർ ഉപയോഗിക്കാം .

 • ഒരു പാൻ വെച്ചു നെയ്യ് ഒഴിച്ചു തേങ്ങയും ഏലക്ക പൊടിച്ചതും, അണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി,പഞ്ചസാര എന്നിവ ചൂടാക്കി എടുക്കുക.

 • ഉടച്ചു വച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കി കൈവെള്ളയില്‍ ഇട്ടു പരത്തി അതില്‍ തേങ്ങ കൂട്ട് ഒരു ടീസ്പൂണ്‍ വീതം വെക്കുക .

 • shape ആക്കി എടുക്കുക.

 • ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഉന്നക്കായ അതിലിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ചെടുക്കാം.

ശ്രദ്ധിച് ഓരോന്നായി ഇടുക .

ഒരുഭാഗം ആയിക്കഴിഞ്ഞാൽ മറിച്ചിടുക .

 

posted by :Safoora Mashhood

Please follow and like us:
20