അസ്സലാമു അലൈക്കും
ഇന്ന് വൈകീട്ടത്തെ ചായയുടേ കൂടെ കഴിക്കാൻ ഒരു സ്നാക്ക് ആയാലോ ?ബ്രെഡ് പോക്കറ്റ്‌ ന്റെ റെസിപി ആണ് ഞാൻ ഇന്ന് കൊണ്ട് വന്നിരിക്കുന്നത്… ഇതിൽ പലർക്കും അറിയുന്നതായിരിക്കും എങ്കിലും അറിയാത്തവർക്കായി ഷെയർ ചെയ്യുന്നു. . കൂടാതെ റമദാൻ ആവാറായില്ലേ… അപ്പൊ അറിയാത്തവർക്ക് ഉപകാരപ്പെട്ടേക്കും…

ബ്രെഡ് പോക്കറ്റ്‌
〰〰〰〰〰〰
ആദ്യമായി എല്ലാ ബ്രെഡിന്റെയും അരിക് വശം കളഞ്ഞു വെക്കുക… ഇനി രണ്ട് ബ്രെഡ് എടുത്തു ജസ്റ്റ്‌ ഒന്ന് വെള്ളത്തിലും മുക്കി ഒരു ബ്രെഡ് ന്റെ മുകളിൽ മറ്റേ ബ്രെഡ് വെച്ചു ചപ്പാത്തി roller വെച്ചു നല്ല പോലെ പരത്തി രണ്ട് ബ്രെഡ് ഉം ഒന്നാക്കുക… ഈ ബ്രെഡ് ആദ്യം കോഴിമുട്ട യിലും പിന്നീട് ബ്രെഡ് crumps ഇലും മുക്കി എടുത്തു oilil ഫ്രൈ ചെയ്തു എടുക്കുക…ഫ്രൈ ചെയ്ത ബ്രെഡ് രണ്ടായി മുറിക്കുക… ഇനി മുറിച്ച ഭാഗം പോക്കറ്റ്‌ പോലെ വിടർത്തുക.. ഇപ്പോൾ ബ്രെഡ് പോക്കറ്റ്‌ റെഡി ആയി… ഇനി അതിലേക്കു ഉള്ള ഫില്ലിംഗ് തയ്യാറാക്കാം…
കാബേജ് ഉം കാരറ്റ് ഉം കുക്കുംബർ ഉം ചെറുതായി കൊത്തിയരിയുക..അതിലേക്കു ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ച് shredd ചെയ്തെടുത്ത chicken ചേർക്കുക. .. ഈ കൂട്ടിലേക്ക് ഗാർലിക് മയോണിസ് ഉണ്ടാക്കി നല്ലോണം മിക്സ് ചെയ്യുക… ഇതാണ് ഫില്ലിംഗ്.. ഈ ഫില്ലിംഗ് ഓരോ ബ്രെഡ് പോക്കറ്റ്‌ ഇലും നിറക്കുക..ടേസ്റ്റിയും ഹെല്ത്തിയും ആയ ബ്രെഡ് പോക്കറ്റ്‌ റെഡി…

Reicpe by : Jashi Akber

Please follow and like us:
20