ഹായ്..ഫ്രണ്ട്സ്…സലാം…😊😊😊😊
mis u all..😥 കുറച്ചു ബിസി…എന്നാലും ലഞ്ചിനു
ബീഫും കൊണ്ട് വന്നതാ..😄😄👍👍👌💐
ഒരു നാടൻ ബീഫ് കറി…😊ഇഷ്ടപ്പെട്ടാൽ എല്ലാരും ട്രൈ ചെയ്യണേ..👍👍😊😊😊

റെസിപി
°°°°°°°°°°°°
ബീഫ് കറി
°°°°°°°°°°°°°°
ബീഫ് 1 കിലോ കഴുകി ചെറിയ പീസായി നുറുക്കി വെള്ളം ഉറ്റി വെക്കാം…
ഇനി ചട്ടി ചൂടാക്കി അതിലേക്കു 4 ടേബിൾ ടീസ്‌പുണ് മല്ലിപ്പൊടി, 3 ടേബിൾ ടീസ്‌പുണ് മുളകു പൊടി,34 ടീസ്‌പുണ് മഞ്ഞൾ പൊടി, 1 ടീസ്‌പുണ്
കുരുമുളക്പൊടി 2 ടീസ്‌പുണ് ഗരം മസാല എല്ലാം ചേർത്ത് നന്നായി ചൂടാക്കി വെക്കാം…
ഇനി കഴുകി വെച്ച ബീഫിലേക്കു ഈ പൊടി പകുതി യും കുറച്ചു വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിരുമ്മി പിടിപ്പിച്ചു 10 മിനിറ്റു വെക്കാം…ശേഷം ലേശം വെള്ളം തെളിച്ചു കുക്കറിൽ ഇറച്ചി അടുപ്പത്തിടാം…
ഇനി 2 സവാള നീളത്തിൽ അരിഞ്ഞു വെക്കാം,ഒരു ബൗൾ ചുവന്നുള്ളി, ഉരുണ്ട വെള്ളുള്ളി,ഇഞ്ചി ഒരു പീസ് പച്ച മുളക് 4 ഇത്ര യും മിക്സിയിൽ അരച്ച്പേസ്റ്റ് ആക്കി വെക്കാം…

ഇനി 2 തക്കാളി നീളത്തിൽ അരിഞ്ഞു വെക്കാം…
വേറൊരു കുക്കർ ഉണ്ടെങ്കിൽ ഈ ചേരുവകൾ ഓരോന്നായി കറിവേപ്പില ചേർത്ത് വഴറ്റി മാറ്റിവെച്ച ബാക്കി പൊടിയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച്2 വിസിൽ വരുന്ന വരെ വേവിച്ച ഗ്രവിയാക്കാം…ഇനി ഈ ഗ്രേവി വെന്തു വരുന്ന ഇറച്ചിയിലേക്കു ചേർത്ത് ഒന്നൂടെ വേവിക്കാം…ആവി പോയി കഴിയുമ്പോൾ കുക്കർ തുറക്കാം…അപ്പോൾ വരുന്ന ആ സ്‌മേൽ തന്നെയാണ് ഈ കറിയുടെ ടേസ്റ്റ്…😊😊👌👌👌
Reicpe by : Seeba Sageer

Please follow and like us:
20