അച്ചാർ എന്ന് കേട്ടാൽ തന്നെ വായിൽ കപ്പലോടും…

മാങ്ങാഅച്ചാർ റെസിപ്പി എല്ലാവര്ക്കും അറിയാമായിരിക്കും..
പലരും എന്നോട് റെസിപ്പി ആവശ്യപ്പെട്ട അച്ചാർപൊടി ചേർക്കാത്ത രുചികരമായ  സ്പെഷ്യൽ അച്ചാർ റെസിപ്പി ഇതാ…ട്രൈ ചെയ്ത് നോക്കൂ…അഭിപ്രായങ്ങൾ അറിയിക്കണേ…

മാങ്ങ അച്ചാർ

ചേരുവകൾ:-

 • മാങ്ങ- 1 kg
 • വെളുത്തുള്ളി നുറുക്കിയത് -1 കൂട്
 • ഇഞ്ചി.നുറുക്കിയത് – 2/3 ടേബിൾസ്പൂൺ
 • കറിവേപ്പില
 • വറ്റൽമുളക്-5-6 എണ്ണം
 • മുളക്പൊടി- 4 ടേബിൾ സ്പൂൺ
  (2 ടേബിൾസ്പൂൺ കാശ്മീരി മുളകും 2,ടേബിൾസ്പൂൺ സാധാരണ മുളക്പൊടിയും എടുത്താൽ മതി)
 • മഞ്ഞൾപൊടി-1 ടീസ്പൂണ്
 • ഉലുവ- 1 ടീസ്പൂൺ
 • കയപ്പൊടി- ആവശ്യത്തിന്
 • സുർക്ക/വിനാഗിരി- പാകത്തിന്
 • ഉപ്പ്
 • വെളിച്ചെണ്ണ
 • കടുക്

തയ്യാറാക്കുന്ന വിധം:-

 • പച്ചമാങ്ങ കഴുകിയെടുത് വെള്ളം തുടച്ചുകളഞ്ഞു ചെറിയകഷ്ണങ്ങളാക്കി നുറുക്കിയെടുക്കുക.
 • അതിലേക്ക് കുറച് ഉപ്പുചേർത് മിക്സ് ചെയ്ത് അടച്ചു വെക്കുക.ചുരുങ്ങിയത് 1-2 മണിക്കൂർ ഇങ്ങനെവേക്കണം.
 • ഒരു മൺചട്ടി അടുപ്പിൽവെച്ചു ചൂടായാൽ വറ്റൽമുളക്,കുറച്ചു കറിവേപ്പില, ഉലുവ ഇവയൊന്ന് വറുത്തെടുക്കുക.
 • ചൂടാറിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കുക.(ഇടിക്കല്ല് ഉള്ളവർ അതിലിട്ടൊന്ന് ഇടിച്ചെടുത്തലും മതി
 • അതേചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിച്ച ശേഷം ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക.

 • ഇതിലേക് ചൂടാക്കിപൊടിച്ചെടുത്ത വറ്റൽമുളക് മിക്സും കറിവേപ്പിലയും ചേർത്ത് വഴറ്റി പൊടികളും ചേർത്ത് നന്നായി ഇളക്കി ഇതിലേക് മാങ്ങ ചേർത്തു കുറച്ചു നേരം നന്നായി ഇളക്കി യോജിപ്പിക്കുക.(വളരെചെറിയ തീയിലായിരിക്കണം)പാകത്തിന് ഉപ്പും കായപ്പൊടിയും‌ ചേർതിളക്കുക.
 • ഇതിലേക് സുർക്ക ഒഴിച് തിളവന്നാൽ ഓഫ് ചെയ്യുക.
 • ചൂടാറിയാൽ ഉണങ്ങിയ ഒരു കുപ്പിയിലോ ഭരണിയിലോ ഇട്ട് അടച്ചുവെക്കുക.( വെയിൽ കിട്ടുന്ന സാഹചര്യം ആണെങ്കിൽ 1-2 ദിവസം വെയിലത് വെക്കുക).

രുചികരമായ #Homecook സ്പെഷ്യൽ അച്ചാർ റെഡി!!!
1-2 ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിച്ച് തുടങ്ങാം!!

Reicpe by : Abi Firoz

അടുക്കള – Magic Recipe Group  ഇൽ അംഗമാക്കൂ , റെസിപീകൾ വിഡിയോകൾ മറ്റുള്ളവയുമായി പങ്കു വെക്കൂ.

ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന റെസിപീകൾ അടുക്കള Magic Recipes പേജിൽ പബ്ലിഷ് ചെയ്യുന്നതാണ്.

Please follow and like us:
20