മധുര പ്രതികാരം

രചന : Shaji Shaa

ഇന്ന് എന്റെ വിവാഹ നിശ്ചയം ആണ് . കാരണവന്മാർ എല്ലാരും ഇരുന്ന് കല്യാണ തിയതിയും മറ്റു കാര്യങ്ങൾ എല്ലാം തീരു മാനിച്ച ശേഷം എന്നെയും കല്യാണ പെണ്ണിനെയും ഒപ്പം പിടിച്ചിരുത്തി , ഫോട്ടോ എടുക്കാനായിട്ട്

ഞങ്ങൾ രണ്ടാളും നല്ല സന്തോഷത്തിൽ തന്നെ ഫോട്ടോ എടുക്കാനായി പല പല പോസുകളിൽ ആയി നിന്നു . സ്റ്റേജിൽ ഇരിക്കുമ്പോൾ അതിന്റെ ഇടയിൽ അവൾ എന്നോട്‌ ആയി ഒരു കാര്യം സ്വാകാര്യത്തിൽ ചോദിച്ചു .
അവൾ : ഷാജിയേട്ടാ ചേട്ടൻ ചെറുപ്പത്തിൽ ……………………..?
ചോദ്യം കേട്ടു ഞാൻ ഒന്ന് ഞെട്ടി , ഇവൾക് ഇത് എങ്ങിനെയാ അറിയ , ശെരിക്കും അറിഞ്ഞോണ്ട് ചോദിക്കുകയാണോ? അല്ലാ ചുമ്മാ കളിയാക്കാൻ ചോതിച്ചതാവുമോ ?

പഴയ കാല ഓർമകളിലേക്ക്

ഞാൻ 8 ആം ക്ലാസ് മുതൽ +2 വരെ പഠിച്ചത് അമ്മമ്മ യുടെ ( അമ്മയുടെ ‘അമ്മ ) വീട്ടിൽ നിന്ന് കൊണ്ടാണ്

ഹൈ സ്കൂൾ ഇവിടെ നിന്ന് അടുത്താണ് . മാമന്റെ മകൻ വിപിൻ ഉണ്ട് കൂട്ടിന് , ഞങ്ങൾ എന്നും ഒരു മിച്ചായിയുരുന്നു ക്ലാസ്സിന് പോയിരുന്നത് . ക്ലാസിന് പോകാൻ മടി ആയിരുന്നു അന്നൊക്കെ , ക്ലാസ്സിലെ തന്നെ സ്നേഹ എന്ന ഒരു പെൺ കുട്ടിയോട് എനിക്ക് പ്രണയം തോന്നി തുടങ്ങി , പിന്നെ അങ്ങോട്ട് ക്ലാസിന് പോകുവാൻ നല്ല താല്പര്യം ആയിരുന്നു . 8 ആം ക്ലാസ് കഴിയും മുന്നേ അവളോട് ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു . അവൾ പ്രതേകിച്ചു മറുപടി ഒന്നും പറഞ്ഞില്ല , അത് കൊണ്ട് തന്നെ 9 തിലും 10 ആം ക്ലാസിലും സ്നേഹയുടെ പിന്നാലെ തന്നെ നടന്നു .
അവൾ മറുപടി തന്നും ഇല്ലാ നല്ല പോലെ പഠിച്ചു അവൾ 10 ആം ക്ലാസ് പാസ്സായി , ഞാൻ എട്ടുനിലയിൽ പൊട്ടി . പിന്നെ അവൾ വേറെ ഏതോ ഹയർ സെക്കണ്ടറി സ്കൂളിലോട്ട് മാറി . അതിന് ശേഷം ഞാൻ അവളെ കണ്ടിട്ടും ഇല്ലാ .

ഞാൻ അടുത്ത വർഷം തന്നെ 10 പാസ്സായി . വായിനോക്കി ഇരിക്കാൻ ആരും ഇല്ലാത്തതു കൊണ്ടും കച്ചറ കളിച്ചു നടക്കാൻ കൂടെ നല്ല ഒരു കൂട്ടുകാരനെ കിട്ടാത്തൊണ്ടും ആ വർഷം ഞാൻ പാസായി . ആ വർഷം മുതൽ തന്നെ ഞാൻ പഠിച്ച സ്കൂൾ ഹയർ സെക്കന്ഡറി സ്കൂൾ ആയി . കഴിഞ്ഞ വർഷം വരെ 10 വരെ ഇവിടെ ഉണ്ടായിരുന്നുള്ളു . ഞാൻ അവിടെത്തന്നെ +1 ന് ചേർന്നു.

+1 ക്ലാസ് തുടങ്ങി അരക്കൊല്ല പരീക്ഷയിൽ ഏറ്റവും കുറവ് മാർക്ക് വാങ്ങിയ എന്നെ ടീച്ചർ അടുത്ത് വിളിച്ചു ശെരിക് ഒന്ന് പ്രോത്സാഹിപ്പിച്ചു . ഒപ്പം തന്നെ ക്ലസ്സിലെ എല്ലാ വരോടും ഒന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ പറഞ്ഞു ., നാണക്കേട് തോനിയങ്കിലും പുറത്തു കാണിക്കാതെ എല്ലാ വരോടും ആയി ഞാൻ നന്ദി പറയുകയും ടീച്ചറുടെ ഈ വില പെട്ട സമയം എനിക്ക് വേണ്ടി മാറ്റി വെച്ചതിന് ടീച്ചർക്ക് പ്രത്യേകം നന്ദി പറയുകയൂം ചെയ്തപ്പോൾ എല്ലാവരും നന്നായി ചിരിച്ചു . അപ്പോളാണ് ഞാൻ ആ മുന്ബഞ്ചിൽ ഇരുന്ന് ചിരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത് , സംഗീത എന്നാണ് ഇവളുടെ പേര് സ്നേഹയുടെ അതേ ചിരി , അവളുടെ അതേ മുഖ ഭംങ്ങി . ഒറ്റ നോട്ടത്തിൽ സ്നേഹയെ പോലെ തന്നെ ഉണ്ട് .


പിന്നീട്‌ എന്നും ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി , ദിവസവും ക്ലാസ്സിൽ കേറുവാൻ തുടങ്ങി എന്റെ ഇരിപ്പിടം ലാസ്റ്റ് ബഞ്ചിൽ നിന്നും മുന്നിലോട്ട് മാറ്റി . അവളെ കാണാൻ എളുപ്പത്തിന് വേണ്ടി യാണ് . ക്ലാസ്സിൽ ചളി കോമഡി പറഞ്ഞും പൊട്ടത്തരങ്ങൾ പറഞ്ഞും എന്നും അവളെ ചിരിപ്പിക്കാൻ നോക്കി . പിന്നീട്‌ അവൾ എന്നെ കാണുമ്പോൾ ഒക്കെ ഇടക് ചിരിക്കാൻ തുടങ്ങി .

ഞാൻ അപ്പോളേക്കും ക്ലാസ്സിലെ എല്ലാ പെണ്കുട്ടികളോടും നല്ല ഫ്രണ്ട് ആയി കഴിഞ്ഞിരുന്നു . അവളോട് മാത്രം അധികം സംസാരിക്കൽ ഇല്ലായിരുന്നു . എന്നാലും എനിക്ക് അവളെ വലിയ ഇഷ്ട്ടമായിരുന്നു , +2 പാതി ആയപ്പോൾ ഞാൻ അവളോട് എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു . അതോടു കൂടി ഇടക് ചിരിക്കൽ ഉണ്ടായിരുന്നത് കൂടി അവൾ നിറുത്തി .ഞാൻ വീണ്ടും ലാസ്റ്റ്‌ ബഞ്ചിലോട്ട് തന്നെ മാറി ഇരുന്നു .

  • 2 പാസ്സ് ആയ ശേഷം ഞാൻ പിടിച്ചത് ബാംഗ്ലൂർ നിന്ന് കൊണ്ടായിരുന്നു . 3 വർഷത്തെ കലാലയ ജീവിത ത്തിന്റെ അവസാനം തന്നെ ക്യാമ്പസ് ഇന്റർവ്യൂ പാസ്സ് ആയി ജോലിയും കിട്ടി . 4 വർഷം ഡൽഹിയിൽ ആയിരുന്നു ജോബ് , പിന്നീട് ബാംഗ്ലൂർ ലോട്ട് തന്നെ തിരിച്ചു വന്നു . നാട്ടിൽ വല്ലപ്പോളും വന്ന് ഒരാഴ്ച നിൽക്കുക എന്നല്ലാതെ നാടു മായി അധികം ടെച്ചുണ്ടാർന്നില്ല

ഈ കല്യാണം ശെരി ആകിയതെല്ലാം അമ്മാവൻ തന്നെ ആണ് . അവരുടെ വീടിന്റെ അടുത്ത കുട്ടിയാണ് . ഞാൻ പെണ്ണു കാണാൻ വരുന്ന മുന്നേ തന്നെ വീട്ടുകാർ ഈ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാർന്നു . പെണ്ണു വന്നു കണ്ടു രണ്ടു പേർക്കും ഇഷ്ട്ടായി, അങ്ങിനെ എൻഗേജുമെന്റ് ആയി ഇന്ന്

ശരണ്യ എന്നാണ് ഞാൻ കെട്ടുവാൻ പോണ കുട്ടിയുടെ പേര് , അവൾ എന്നോട്‌ ആയി ചോദിച്ചത് : ഷാജിയേട്ടാ ചേട്ടൻ ചെറുപ്പത്തിൽ നല്ല കോഴി ആയിരുന്നല്ലേ ?
എന്തെ ഇങ്ങിനെ ചോദിക്കാൻ കാരണം എന്ന് ചോതിക്കും മുന്നേ തന്നെ ഞങളുടെ അടുത്തേക് അവളുടെ രണ്ട് ചേച്ചിമാരും കൂടെ വന്നു . ടാ കോഴി ഞങ്ങൾടെ അനിയത്തി കുട്ടിനെ പൊന്നു പോലെ നോക്കണേ , എന്നും പറഞ്ഞായിരുന്നു അവരുടെ എൻട്രി . എന്റെ ചേട്ടനെ കോഴി എന്ന് വിളിക്കരുത് ട്ടോ എന്ന് പറഞ്ഞപ്പോൾ സംഗീതയും സ്നേഹയും പറയാ ഞങ്ങളുടെ പഴയ ക്ലാസ് മേറ്റാടി , ഞങ്ങൾ ഞങ്ങൾക് ഇഷ്ടല്ലപോലെ വിളിക്കും.

ഒറ്റ നോട്ടത്തിൽ തന്നെ എനിക് അവരെയും മനസായി , ഞാൻ ഒന്ന് ചമ്മിയ പോലെ അവരുടെ മുന്നിൽ നിന്നു കൊടുത്തു , നിനക്കു ഒരു ഷോക്ക് ആയി ലെ ഞങ്ങളെ ഇവിടെ കണ്ടത് ? എന്ന് സ്നേഹ ചോതിച്ചു , അവരുടെ മുന്നിൽ ഞാൻ ഒരു നിഷ്കളങ്കനെ പോലെ നിന്നു .

ഈ കല്യാണ ആലോചന ഉണ്ടാക്കിയതേ എന്റെ അമ്മാവന്റെ മകനും കളിക്കൂട്ടു കാരനും ആയ വിപിൻ ആയിരുന്നു . എന്റെ കൂടെ 8 മുതൽ 10 വരെ അവനും പഠിച്ചിരുന്നു , അവനിക് എന്റെ എല്ലാ കഥകളും അറിയാം , സ്നേഹയുടെ പിറകെ നടന്നതും സംഗീത യുടെ പിറകെ നടന്നതും എല്ലാം അറിയാം .

അവളുടെ അനിയത്തി ശരണ്യ യെ നോക്കാൻ പറഞ്ഞതും ഒരു പ്രൊപ്പോസൽ ആയി മുന്നോട്ട് പോകാം എന്ന് ഐഡിയ തന്നതും ഇവൻ തന്നെ യാ , എനിക്ക് എല്ലാം മുന്നേ തന്നെ അറിയാ മായിരുന്നു . ഞാൻ എന്റെ സ്നേഹം പറഞ്ഞപ്പോൾ മുഖം തിരിച്ചു നടന്നവർക് എന്റെ മധുര പ്രതികാരം !
ശുഭം

Please follow and like us:
20