വിഡിയോ :

ചേരുവകൾ:

മാവുകുഴയ്ക്കാൻ :
മൈദാ/ ഗോതമ്പ് പൊടി-1.5 കപ്പ്
റവ- 1/4 കപ്പ്
പഞ്ചസാര – 1 ടേബിൾ സ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്

മസാല തയ്യാറാക്കാൻ :

ഓയിൽ
സവാള-3
ഇഞ്ചി – ചെറിയ പീസ് ചതച്ചത്
വെളുത്തുള്ളി -3 അല്ലി
പച്ചമുളക്- 3
കറിവേപ്പില
മല്ലി ഇല
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി -1/ 2 ടീസ്പൂൺ
മല്ലിപൊടി – 1/ 2 ടീസ്പൂൺ.
മുട്ട – 3
എണ്ണ – ആവശ്യത്തിന്

ആദ്യം മുകളിൽ പറഞ്ഞ ചേരുവകൾ ഉപയോഗിച്ച് മാവ് കുഴച്ചെടുക്കുക .
മസാല തയ്യാറാക്കാൻ ഓയിൽ ഒഴിച്ച് സവാള വഴറ്റി എടുക്കുക.അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേർക്കുക .പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കുക .സവാള കുറച്ചൊന്നു വഴണ്ട് വരുമ്പോൾ മസാല പൊടികൾ എല്ലാം ചേർത്ത് വഴറ്റിയെടുക്കുക.മല്ലി ഇലയഉം ചേർക്കണം .
മുട്ട പുഴുഗി വയ്ക്കണം .എന്നിട്ടത് ചെറിയതായി മുറിച്ചു വയ്ക്കണം.
മാവു കുഴച്ചതു ഉരുളകളാക്കി വയ്ക്കണം. അതിൽ ഒരെണ്ണം എടുത്തിട്ട് വളരെ നേരിയതായി പരത്തി എടുക്കണം. എന്നിട്ടത് അതിന്റെ മുകളിലൂടെ ഓയിൽ തേച്ചു കൊടുക്കണം. അതുകഴിഞ്ഞു അത് ചെറിയ സ്‌ട്രൈപ്‌സ് ആയി മുറിച്ചെടുക്കണം. അതിനെ ൪ ആയി ഡിവിഡി ച്യ്തിട്ടു് ഒരു ഭാഗം എടുത്തു കയ്യിൽ വച്ച് ചുറ്റിച്ചു എടുക്കണം. എന്നിട്ടു അത് ചെറിയ പുരി ആക്കി പരത്തി എടുക്കണം. എന്നിട്ടു അതിനു മുകളിലൂടെ മസാല വച്ച് കൊടുക്കണം. പുഴുകിയ മുട്ട വച്ച് കൊടുക്കണം. എന്നിട്ടു ഇതുപോലെ പരത്തിയ പുരി അതിനു മുകളിലൂടെ വച്ച് കൊടുക്കണം.എല്ലാ ഭാഗത്തും നന്നായി ഒട്ടിച്ചു കൊടുക്കണം. എന്നിട്ടത് ഓയിൽ ഇത് പൊരിച്ചെടുക്കണം.

Please follow and like us:
20