ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

ആദ്യമായി അടുക്കളയിൽ കയറുന്നവർ പാചക പുസ്തകം നോക്കി പാചകം ചെയ്യുമ്പോൾ പല സംശയങ്ങളും ഉണ്ടാകും. ആദ്യമായി വിഭവങ്ങൾ പരീക്ഷിക്കുമ്പോൾ രുചി നോക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലരും അത് ചെയ്യില്ല. അവസാനം രുചി നോക്കുന്നവരുണ്ട്.
ഇടയ്ക്ക് വച്ച് അല്ലെങ്കിൽ ആ ഒരു ഘട്ടത്തിൽ ഉപ്പിന്റെയോ പുളിയുടെയോ അല്ലെങ്കിൽ മധുരത്തിന്റെയോ അല്ലെങ്കിൽ കരിയുന്നതിന്റെയോ എന്തെങ്കിലും ഒരു ചേരുവ ചേരാൻ മസാലകള്‍ അതിന്റെ സമയത്തിനു ശേഷം ചേർന്നാൽ അതിന്റെ രുചി കുറയും മഞ്ഞൾ ആദ്യം കുക്ക് ചെയ്തതിനു ശേഷം വീണ്ടും മഞ്ഞളിടുമ്പോൾ രുചി വ്യത്യാസം ഉണ്ടാകും.

രുചികൾ എപ്പോഴും രുചിച്ച് പരിചയമാകുന്നതുവരെ പാചകത്തിൽ രുചിച്ച് നോക്കിക്കൊണ്ടേയിരിക്കുക എന്നത് വളരെ പ്രധാനമാണ്. പലരെയും കുഴയ്ക്കുന്ന ഒരു വിഷയം പല പാചകക്കുറിപ്പുകളിലെയും അളവുകളുടെ വ്യത്യാസങ്ങളാണ്.

നമ്മൾ ശീലിക്കുന്ന അല്ലെങ്കിൽ നിത്യേന ഉപയോഗിച്ച അളവുകളല്ല ചില റെസിപ്പികളില്‍. പല രാജ്യങ്ങളിൽ പല തരത്തിലാണ് ഈ റെസിപ്പികളുടെ അല്ലെങ്കിൽ അതിന്റെ ചേരുവകളുടെ അളവുകൾ വരുന്നത്.
പലയിടത്തും ഗ്രാമിലും കിലോഗ്രാമിലും ടേബിൾ സ്പൂണിലും അല്ലെങ്കിൽ ഔൺസ്, പൗണ്ട്, ഗാലൻ, ലിറ്റർ, മില്ലിലിറ്റർ എന്ന പലതരം കണക്കുകൾ നമ്മളെ കുഴപ്പിക്കും. അപ്പോൾ അതൊക്കെ എങ്ങനെ നമുക്ക് ചെയ്യാം അല്ലെങ്കിൽ എങ്ങനെ അതിനെ മാറ്റി എടുത്ത് നമ്മുടെ രീതിയിലേക്ക് കൊണ്ടുവരാം എന്നതാണ് ഇവിടെ പറയുന്നത്. മലയാളികളുടെ പഴയകാല അളവുകോലുകൾ വളരെ വൈവിധ്യം നിറഞ്ഞതാണ്. അതൊക്കെ ഇപ്പോൾ എല്ലാവരും മറന്നു കഴിഞ്ഞു.

അരി പ്രത്യേകം അളക്കുന്നത് ഉരി എന്ന രീതിയിലാണ്. നാഴി ഉരി അരിയും, നാഴി, ഇരുനാഴി, മുന്നാഴി, നാല് നാഴി എന്നിങ്ങനെ അല്ലെങ്കിൽ ഇടങ്ങഴി പിന്നീട് പറ എന്നളവിൽ അളന്നാണ് നമ്മുടെ അരിയുടെ അളവുകൾ. പാലെടുത്താൽ ഒരു തൊടം ഇരുതൊടം മുന്നാഴി, നാഴി പാൽ ഇങ്ങനെ അളന്നു. അതു കൂടാതെ കപ്പ അല്ലെങ്കിൽ മറ്റു സാധനങ്ങൾ റാത്തൽ കണക്കിലാണ് വാങ്ങിക്കൊണ്ടിരുന്നത്.

ഏകദേശം ഒരു റാത്തൽ അല്ലെങ്കിൽ രണ്ടു റാത്തൽ ഒരു കിലോയ്ക്ക് അടുത്തു വരികയും അതുകൂടാതെ കൊപ്രയോ അല്ലെങ്കിൽ കയറിന്റെയോ കണക്ക് മന്നിന്റെ അളവിലായിരുന്നു പഴയകാലത്ത് അളന്നിരുന്നത് ഇതെല്ലാം മാറി ഇപ്പോൾ ആഗോള തലത്തിൽ ലിറ്ററും ഗ്രാമും മില്ലിലിറ്ററും കിലോഗ്രാമുമായി എത്തപ്പെട്ടു.

പല പാചകക്കുറിപ്പുകളിലും വ്യത്യസ്ത അളവുകളാണ്. ഒരു പിടി, ലേശം, കുറച്ച് അല്ലെങ്കിൽ ഒരു ആടിന്റെ കാല് അല്ലെങ്കിൽ ഒരു വലിയ കോഴി ഇങ്ങനെയൊക്ക അളന്നു കൊണ്ടിരുന്ന റെസിപ്പികൾ ഹാനി ഫാർമർ ആണ് 1896 ൽ ഒരു വെയ്റ്റ് അനുസരിച്ച് റെസിപ്പികൾ ഉണ്ടാക്കാൻ തുടക്കമിട്ടത്. അതിനുശേഷം പലതരത്തിലും ലിക്വിഡ് ആയിട്ട് വോളിയത്തിൽ ഇതെല്ലാം ചെയ്യാമെന്ന രീതിയിൽ എത്തപ്പെട്ടു.

പ്രത്യേകിച്ച് മീറ്റ് വെയ്റ്റും അല്ലെങ്കിൽ കൗണ്ട് എന്ന രീതിയിൽ ഇത്ര കിലോ അല്ലെങ്കിൽ ഇത്ര എണ്ണം മുട്ട വീണ്ടും എണ്ണത്തിലും പച്ചക്കറികൾ എല്ലാം വെയ്റ്റ് പരുവത്തിലാണ് എടുത്തിരുന്നത്. ഇന്ത്യൻ ഭക്ഷണങ്ങളിലൊക്കെ സ്പൂണിലുപയോഗിച്ചാലോ ഏറ്റക്കുറച്ചിലുകൾ വന്നാലോ വലിയ വ്യത്യാസം അനുഭവപ്പെടില്ല. എന്നാൽ പേസ്ട്രി അല്ലെങ്കിൽ ബേക്കറി അല്ലെങ്കിൽ ബേക്കിംഗ് ചെയ്യുന്ന റെസിപ്പികളിൽ കൃത്യമായ അളവ് വലിയ നിർബന്ധമാണ്.

അതിന് പ്രത്യേകിച്ച് അങ്ങനെയുള്ള റെസിപ്പികൾ ഗ്രാമിലും കിലോയിലും മില്ലി ലിറ്ററിലും ലിറ്ററിലും മാത്രം ഉപയോഗിക്കുക. അതിന്റെ താപനില ‍ഡിഗ്രി സെൽഷ്യസിലും അങ്ങനെയുള്ളതാണ് ആഗോളതലത്തിൽ ഇപ്പോൾ അംഗീകരിക്കുന്നത്.

ലിറ്ററിലും ഗ്രാമിലും കിലോയിലും നമ്മൾ തൂക്കിയെടുക്കുന്നതിന്റെ അളവ് പ്രത്യേകിച്ചും ബേക്കിങ് നല്ല രീതിയിൽ ചെയ്യാൻ സഹായിക്കും. ചേരുവകളുടെ പട്ടികയിൽ പല തരത്തിലായിരിക്കും പല പച്ചക്കറികളുടെയോ മീറ്റുകളുടെയോ ഒക്കെ കട്ട് ചെയ്യുന്ന രീതിവരെ ജൂലിയൻ എന്നോ സ്ളൈസെന്നോ ചോപ്പെന്നോ ഇതിനൊക്കെ പലതരം അർത്ഥങ്ങളായിരിക്കും ഇതിനൊക്കെ രുചി ഭേദങ്ങളുണ്ടായിരിക്കും.
അപ്പോൾ അതെന്തൊക്കെയാണെന്ന് വീട്ടമ്മമാർക്കറിയണമെന്നില്ല. പല റെസിപ്പികളിലും ഒരു ഹോട്ടലിൽ അല്ലെങ്കിൽ ഇന്റർനാഷണൽ രീതിയിലുള്ള വാക്കുകളായിരിക്കും ഉപയോഗിക്കുക.

ഇങ്ങനെയൊക്കെയുള്ള വാക്കുകൾ അങ്ങനെയൊരു റെസിപ്പി കിട്ടിയാൽ ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് ഇതിന്റെ അളവുകളും കട്ട് ചെയ്യേണ്ട രീതിയും ഒക്കെ നമ്മൾ അറിയുക എന്നുള്ളതാണ്. അത് സേർച്ച് ചെയ്ത് അതിന്റേതായ രീതിയിൽ ചെയ്താൽ ശരിയായരീതിയിൽ നമുക്ക് ഉണ്ടാക്കാൻ പറ്റും.

ആദ്യമായി അടുക്കളയിൽ വരുന്നവർ അല്ലെങ്കിൽ പുതുതായി പാചകത്തിൽ എത്തുന്നവർ ചെയ്യേണ്ട പ്രധാന കാര്യം വളരെ എളുപ്പത്തിലുള്ളതും സിംപിളായിട്ടുള്ള റെസിപ്പികളാണ് ആദ്യം ട്രൈ ചെയ്യേണ്ടത്.

Please follow and like us:
20