ചേരുവകൾ 

വെണ്ടയ്ക്ക -250g
സവോള -1
പച്ചമുളക് -5
ഇഞ്ചി -ഒരു ചെറിയ കക്ഷണം
വെളുത്തുള്ളി -1
മഞ്ഞൾപൊടി -1/2 tsp
മുളകുപൊടി -1/2 tsp
മല്ലിപൊടി -2 tsp
ഗരംമസാല -1 tsp(optional)
കറി വേപ്പില -ആവശ്യത്തിന്
കട്ടി തേങ്ങാപാൽ -1/2 cup
തേങ്ങാപാൽ(രണ്ടാം പാൽ)-1.5 cup
എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ഒരു പാൻ -ൽ എണ്ണ ചൂടാക്കി വെണ്ടയ്ക്ക പകുതി വേവാകുന്ന വരെ വഴറ്റി മാറ്റുക.
വീണ്ടും അതെ പാൻ-ലേക്ക് എണ്ണ ഒഴിച്ച് സവോള ,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്
എന്നിവ വഴറ്റിയ ശേഷം പൊടികൾ ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് പാതി വെന്ത
വെണ്ടക്ക ചേർത്തിളക്കുക .രണ്ടാം പാൽ ചേർത്ത് മൂടി വച്ച് വേവിക്കുക.വെന്തു
കഴിയുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കിയ ശേഷം തീ ഓഫ് ചെയ്യാം.
.വേണമെങ്കിൽ കടുക് താളിച്ചു ചേർക്കാം .

Please follow and like us:
20