കുട്ടികൾക്ക് വളരെ എളുപ്പത്തിൽ കൊടുത്തു വിടാൻ പറ്റുന്ന ഒരു ലഞ്ച് ബോക്സ് recipe ആണ് ഇന്നത്തേത്.

ആവശ്യമായ സാധനങ്ങൾ

എണ്ണ – 2 ടേബിൾ സ്പൂൺ
കടുക്- 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ്- 1/2 ടീസ്പൂൺ
കടലപ്പരിപ്പ് – 1 ടേബിൾസ്പൂൺ
നിലക്കടല-2 ടേബിൾസ്പൂൺ
പച്ചമുളക് -3 എണ്ണം
കറിവേപ്പില – 2 തണ്ട്
വറ്റൽമുളക് -2 എണ്ണം
കായപ്പൊടി- 1/2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
വേവിച്ച ചോറ്- 1 കപ്പ്
ചെറുനാരങ്ങ- 1 1/2 എണ്ണം
ഉപ്പ് – ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

ആദ്യം തന്നെ ഒരു കപ്പ് അരി പാകത്തിൽ വേവിച്ച് മാറ്റിവയ്ക്കുക.അധികം വെന്ത് ഉടയാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ ഇതിന് ബസ്മതി റൈസ് സോനാ മസൂരി ഇതുരണ്ടും ഉപയോഗിക്കാവുന്നതാണ്.

ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ഇട്ട് മൂപ്പിക്കുക .ഇതിലേക്ക് നിലക്കടല ചേർത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ചുവന്ന മുളകും ചേർത്ത് ഇളക്കുക.പിന്നീട് തീ ഓഫ് ചെയ്ത് അതിലേക്ക് കായ പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. നേരത്തെ വേവിച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.പിന്നീട് നാരങ്ങാനീരും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം സെർവ് ചെയ്യാവുന്നതാണ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ലെമൺ റൈസ് ready

Please follow and like us:
20