ചേരുവകൾ 

തക്കാളി – 5
സവാള – 1
വെളുത്തുള്ളി അല്ലി – 10 to 12
മിക്സഡ് ഹെർബ്സ് – 1/2 tbsp
ഒലിവ് എണ്ണ – 3 tbsp
ടൊമാറ്റോ കെച്ചപ്പ് – 3 tbsp
ചില്ലി ഫ്‌ളേയ്ക്സ് – 1 tsp
പഞ്ചസാര – 1/2 tsp
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

തക്കാളി ക്രോസ്സ് കട്ട് ചെയ്തതിനു ശേഷം തിളച്ച വെള്ളത്തിൽ ഇട്ട് 4 – 5 മിനിറ്റ് കുക്ക് ചെയ്തെടുക്കുക. തണുത്തതിനു ശേഷം തൊലി കളഞ്ഞു മിക്സിയിൽ അരച്ചെടുക്കുക. കടയിലേക്ക് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം വെളുത്തുളളി ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. അതിലേക്ക് സവാളയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നെ ചില്ലി ഫ്‌ളേക്‌സ്‌, ഉപ്പ്, പഞ്ചസാര ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക് തക്കാളി അരച്ചെടുത്തതും മിക്സഡ് ഹെർബേഴ്സും കൂടി ചേർത്ത് അടച്ചു വെച്ച് വേവിച്ചു വറ്റിച്ചെടുക്കുക.പിസ്സ സോസ് റെഡി .

Please follow and like us:
20