ചേരുവകൾ 

മൈദാ -2 cup
തണുത്ത ബട്ടർ -225g+30 g
നാരങ്ങാ നീര് -2 tsp
തണുത്ത വെള്ളം -as required
മുട്ട -3 +1
സവോള -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tsp
മഞ്ഞൾ പൊടി -1/2 tsp
മുളക് പൊടി -3/4 tsp
മല്ലിപൊടി -1/4 tsp
ഗരം മസാല -1/2 tsp

തയ്യാറാക്കുന്ന വിധം 

മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു വയ്ക്കുക.ഒരു പാൻ-ൽ സവോള ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക.
ഇതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിക്കുക .പ്ഫ് പാസ്റ്ററി ഷീറ്റ്പരത്തി ഇതിലേക്ക് മസാല വെച്ച് കൊടുക്കുക.
ഇതിന്റെ മുകളിൽക്കു മുട്ട വച്ച് കൊടുത്തു മടക്കുക.മുകളിൽ മുട്ട ബീറ്റ ചെയ്തത് ബ്രഷ് ചെയ്തു കൊടുക്കുക.

ബേക്ക് ചെയ്യുന്ന വിധം:

ഒരു പാത്രത്തിൽ ഉപ്പ് വിതറി തിരിക വച്ച് കൊടുക്കുക.ഈ പാത്രം മൂടി വച്ച് 10 മിനിറ്റ് ചൂടാക്കുക .
എന്നിട്ടു ഇതിലേക്ക് പഫ്‌സ് വച്ച ബേക്കിംഗ് പാത്രം വച്ച് കൊടുത്തു മൂടി വച്ച് 30 മിനിറ്റ് കുക്ക് ചെയ്യുക.

പ്ഫ് പാസ്റ്ററി തയാറാക്കുന്ന വിധം :

മൈദയിലേക്കു 30g ബട്ടർ, ഉപ്പ് ,നാരങ്ങാ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് തണുത്തവെള്ളം
കുറച്ചു കുറച്ചായി ഒഴിച്ച് നന്നായി കുഴച്ചെടുക്കുക.ഇത് നന്നായി കവർ ചെയ്തു അര മണിക്കൂർ ഫ്രിഡ്ജ്-ൽ
വയ്ക്കുക.ബാക്കിയുള്ള ബട്ടർ ലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തെടുക്കുക .ഇതിലേക്ക് കുറച്ചു മൈദാ തട്ടി കൊടുത്ത ശേഷം ഒരു ബ്ലോക്ക് പോലെ ആക്കുക.ഇത് സെറ്റ് ആയി കിട്ടാൻ നന്നായി കവർ ചെയ്തു 20 മിനിറ്റ്
ഫ്രിഡ്ജ്-ൽ വയ്ക്കുക.അര മണിക്കൂർ നു ശേഷം മാവ് പുറത്തെടുത്തു പരത്തി നടുവിൽ ബട്ടർ ബ്ലോക്ക് വച്ച്
കൊടുത്തു മടക്കുക.ഇതേ മാവ് നാല് തവണ നന്നായി പരാതി ഫോൾഡ് ചെയ്തെടുക്കണം ഓരോ തവണയും
അര മണിക്കൂർ ഫ്രിഡ്‌ജിൽ സെറ്റ് ചെയ്യാൻ വയ്ക്കണം.അതിനു ശേഷം ആവശ്യമുള്ള സൈസ്-ൽ കട്ട് ചെയ്തു
ഫ്രിഡ്ജ്-ൽ സൂക്ഷിക്കാം .കൂടുതൽ നാൾ ഉപയോഗിക്കണമെങ്കിൽ ഫ്രീസർ-ൽ വയ്ക്കാം

Please follow and like us:
20