ചേരുവകൾ 

മത്തി -1/2 kg
സവോള-3
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 tbsp
പച്ചമുളക് -5-7
മാങ്ങ – പുളിക്ക് ആവശ്യത്തിനുള്ളത്
മഞ്ഞൾപൊടി -1 tsp
മുളകുപൊടി -1 tsp
മല്ലിപൊടി -2 tsp
കുരുമുളക് പൊടി -1/2 tsp
തേങ്ങാ പാൽ (കട്ടി കുറഞ്ഞ രണ്ടാം പാൽ)-1 ½ cup
കട്ടി തേങ്ങാപാൽ -1/2 cup
കറി വേപ്പില -ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

മത്തി 1 tsp മുളകുപൊടി ,1/2 tsp മഞ്ഞൾപൊടി,1 tsp ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 1/2tsp കുരുമുളകുപൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി 15 മിനിറ്റ് വച്ച ശേഷം എണ്ണയിൽ പകുതി മൂപ്പിച്ചെടുക്കുക.ഒരു പാൻ പാൻ /ചട്ടിയിൽ എണ്ണ ചൂടാക്കി സവോള,പച്ചമുളക്,ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപൊടി,മല്ലിപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് മാങ്ങ ചെറുതായി അരിഞ്ഞത് ചേർത്ത് മൂടി വച്ച് വേവിക്കുക.മാങ്ങ കറിയിലേക്കു അലിഞ്ഞു ചേരണം .ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക.പാതി മൂപ്പിച്ച മീൻ ചേർത്ത് മൂടി വച്ച് വേവിക്കുക.ഇതിലേക്ക് കട്ടി തേങ്ങാപാൽ കൂടി ചേർത്തിളക്കിയ ശേഷം തീ ഓഫ് ചെയ്യാം.

Please follow and like us:
20