പഴമക്കാർ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ ആയിരം കോഴിക്ക് അര കാട അത് ശരിയാണ് . കാടയിൽ വളരെ ലോ ഫാറ്റ് ആണ് അത്പോലെ ഒരുപാട് വിറ്റാമിൻ മിനറൽസ് അടങ്ങിയിട്ടുണ്ട് അത് നമ്മുടെ ബ്ലഡ് vessels ബോൺസിനും ബ്ലഡ് സർക്കുലേഷനും വളരെ help ആണ് അതുകൊണ്ട് നിങ്ങൾ കാട വാങ്ങി ഈ കാട റോസ്റ്റ് ഒന്ന് ട്രൈ ചെയ്തു നോക്കൂ നല്ല ടേസ്റ്റ് ആണ് തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ചേരുവകൾ

കാട -5 എണ്ണം( 4 പീസ് ആയി കട്ട് ചെയ്തത്)
അണ്ടിപ്പരിപ്പ് -15 ഗ്രാം( 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തി അരച്ചെടുത്തത്)
ചെറിയ ഉള്ളി -200 ഗ്രാം (ചെറുതായി അരിഞ്ഞത്)
തക്കാളി -രണ്ടെണ്ണം (കനം കുറച്ച് അരിഞ്ഞത്)
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപൊടി- അര ടീസ്പൂൺ
മുളകുപൊടി -ഒരു ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത്- ഒരു ടേബിൾസ്പൂൺ
പെരുഞ്ചീരകം -അര ടീസ്പൂൺ
ഗ്രാമ്പൂ -2 മൂന്നെണ്ണം
ഏലയ്ക്ക -രണ്ടെണ്ണം
പട്ട -ഒരു ചെറിയ കഷണം
ഗരം മസാല -11/4 ടീസ്പൂൺ
വെളുത്തുള്ളി -5 എണ്ണം
ഇഞ്ചി -ഒരു ചെറിയകഷ്ണം പച്ചമുളക് -3 എണ്ണം
ഉപ്പ് -ആവശ്യത്തിന് ചതച്ച കുരുമുളക് -ഒരു ടീസ്പൂൺ വെളിച്ചെണ്ണ -രണ്ട് മൂന്ന് ടേബിൾ സ്പൂൺ
കറിവേപ്പില
മല്ലിയില( ഓപ്ഷണൽ)

പാചകരീതി

ഒരു പാൻ എടുക്കുക അതിലേക്ക് രണ്ട് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക പെരുംജീരകം, ഗ്രാമ്പൂ ,ഏലയ്ക്ക, കറുവപ്പട്ട ചേർക്കുക പൊട്ടി വരുമ്പോൾ കറിവേപ്പില, ജിഞ്ചർ ഗാർലിക്, ഗ്രീൻ ചില്ലി ഇട്ടുകൊടുക്കുക നന്നായി മൊരിഞ്ഞു വരുമ്പോൾ ചെറിയ ഉള്ളി ചേർക്കാം ചെറിയ ഉള്ളി നന്നായി മൊരിഞ്ഞു വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർക്കുക കരിഞ്ഞു പോകാതെ എടുക്കാം തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കണം തേങ്ങാക്കൊത്തും ചേർത്ത് ഇളക്കി യോജിപ്പിക്കണം അതിനുശേഷം നമുക്ക് കാട് ചേർത്തുകൊടുക്കാം അതിലേക്ക് വെള്ളം(250ml) ചേർക്കാം അതിനുശേഷം 5മിനിറ്റ് അടച്ചുവെച്ച് വേവിക്കാം 5 മിനിറ്റ് കഴിയുമ്പോൾ തുറന്ന് ആവശ്യമായ ഉപ്പ് ചേർത്തുകൊടുക്കാം അണ്ടിപ്പരിപ്പ് പേസ്റ്റ് ചേർത്തുകൊടുക്കാം അതിനുശേഷം ചതച്ചുവച്ചിരിക്കുന്ന കുരുമുളക് ചേർത്ത് കൊടുക്കാം നന്നായി ഇളക്കി യോജിപ്പിക്കുക 5 മിനിറ്റിൽ ലോഫ്ളയ്മിൽ തുറന്നുവെച്ച് വേവിക്കാം എണ്ണ തെളിയുന്ന പാകത്തിൽ നമുക്ക് തീ ഓഫ് ചെയ്യാം അതിനു ശേഷം കറിവേപ്പില മല്ലിയില ചേർത്ത് കൊടുക്കാം സ്വാദിഷ്ടമായ കാട റോസ്റ്റ് റെഡി ആയിട്ടുണ്ട്

Please follow and like us:
20