കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ചെറുപയർ പരിപ്പ് ഹൽവ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചെറുപയർപരിപ്പ് ഹൽവ

ആവശ്യമായ സാധനങ്ങൾ

ചെറുപയർ പരിപ്പ്-1 കപ്പ്
നെയ്യ് -1 കപ്പ്
റവ-1ടേബിൾസ്പൂൺ
കടലപ്പൊടി-1 ടേബിൾസ്പൂൺ
പഞ്ചസാര-1കപ്പ്
വെള്ളം- 1 കപ്പ് ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
കുങ്കുമപ്പൂ ചേർത്ത വെള്ളം-1 ടേബിൾസ്പൂൺ
ഡ്രൈഫ്രൂട്സ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

നന്നായി കഴുകി വൃത്തിയാക്കിയ ചെറുപയർ പരിപ്പ് മൂന്ന് മുതൽ നാല് മണിക്കൂർ വരെ കുതിരാൻ വയ്ക്കുക. പിന്നീട് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.ഇത് മാറ്റി വയ്ക്കുക.

ഇനി ഒരു പാനിൽ ഒരു കപ്പ് വെള്ളവും ഒരു കപ്പ് ഷുഗറും ചേർത്ത് പഞ്ചസാരപ്പാനി തയ്യാറാക്കുക പഞ്ചസാര നന്നായി അലിഞ്ഞതിനുശേഷം അതിൽ കുങ്കുമപ്പൂ ചേർത്ത വെള്ളവും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം മാറ്റിവയ്ക്കുക.

ഇനി മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി അതിൽ റവയും കടലപ്പൊടിയും ചേർത്ത് കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കുക.ശേഷം അരച്ചുവച്ച പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യുക.പിന്നീട് നല്ലപോലെ ഇളക്കി ഒരു 20-25 മിനിറ്റ് ആകുമ്പോഴേക്കും നെയ്യ് വിട്ടു വരുന്നതായി കാണാം. ചെറിയ ബ്രൗൺ നിറം ആകുമ്പോൾ നമ്മൾ നേരത്തെ തയ്യാറാക്കിയ പഞ്ചസാര പാനി ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇഷ്ടമുള്ള ഡ്രൈഫ്രൂട്സ് വിതറി അലങ്കരിക്കാവുന്നതാണ്

Please follow and like us:
20