ആവശ്യമായ സാധനങ്ങൾ

വെള്ളം – ഒരു പാത്രത്തിലെ മുക്കാൽഭാഗം
ഉപ്പ് – 1 ടീസ്പൂൺ
എണ്ണ – 1 ടേബിൾ സ്പൂൺ
ഹക്കാ നൂഡിൽസ് – 150gm
എണ്ണ – 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – 1 ടേബിൾസ്പൂൺ
ഉള്ളിത്തണ്ട് – 3 ടേബിൾസ്പൂൺ
കേബേജ് (നീളത്തിൽ അരിഞ്ഞത്) – 1 കപ്പ് ക്യാരറ്റ്(നീളത്തിൽ അരിഞ്ഞത്) – 1/2 കപ്പ്
ക്യാപ്സികം 3 കളർ( നീളത്തിൽ അരിഞ്ഞത്)- 6 ടേബിൾസ്പൂൺ
പഞ്ചസാര-1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
സോയസോസ്- 1 ടേബിൾ സ്പൂൺ
ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
സ്പ്രിങ് ഒണിയൻ – 1 ടേബിൾസ്പൂൺ
വിനാഗിരി – 1 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ മുക്കാൽഭാഗം വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ എണ്ണയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് തിളച്ചു വരുമ്പോൾ അതിലേക്ക് ന്യൂഡിൽസ് ചേർക്കുക. നൂഡിൽസ് മുക്കാൽഭാഗം
വെന്തു വന്നാൽ ഇത് ഒരു അരിപ്പ വഴി അരിച്ച അതിനുമുകളിലൂടെ ഒരു കപ്പ് തണുത്ത വെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക. ചൂടുകൊണ്ട് നൂഡിൽസ് അധികം വെന്ത് ഉടയുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ തണുത്ത വെള്ളം ഒഴിക്കുന്നത് ഇത് മാറ്റി വയ്ക്കുക.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി , സ്പ്രിങ് ഒണിയൻ എന്നിവചേർത്ത് high ഫ്രെയിമിൽ വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാബേജ് ,ക്യാരറ്റ് ,ക്യാപ്സിക്കം എല്ലാം ചേർത്ത് നന്നായി high ഫ്ലൈമിൽ തന്നെ രണ്ടു മൂന്നു മിനിട്ട് വഴറ്റുക.. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന നൂഡിൽസ് ചേർക്കുക. ആവശ്യത്തിന് ഉപ്പും എടുത്തു വച്ചിരിക്കുന്ന കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് സോയാ സോസ്, ചില്ലി സോസ് ,അല്പം സ്പ്രിംഗ് ഒണിയൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക ഏറ്റവും ഒടുവിലായി ഒരു ടീസ്പൂൺ വിനാഗിരി കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

റസ്റ്റോറൻറ് സ്റ്റൈൽ വെജിറ്റബിൾ നൂഡിൽസ് തയ്യാർ

Please follow and like us:
20