ചേരുവകൾ 
മുട്ട -4
സവോള -1
ഇഞ്ചി -ഒരു ചെറിയ കക്ഷണം
വെളുത്തുള്ളി-4
പച്ചമുളക് -4
തക്കാളി -1
തേങ്ങാ -1 cup
മല്ലിപൊടി -1.5 tsp
മുളകുപൊടി -1/2 tsp
മഞ്ഞൾ പൊടി -1/2 tsp
പെരുംജീരകം -3/4 tsp
ചെറിയ ഉള്ളി -6
കറി വേപ്പില-ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
പഞ്ചസാര-ഒരു നുള്ള്
തയ്യാറാക്കുന്ന വിധം 

ഒരു പാൻ-ൽ അല്പം എണ്ണ ഒഴിച്ച് പെരുംജീരകം മൂപ്പിക്കുക.ഇതിലേക്ക് ചെറിയ ഉള്ളി ചേർക്കുക.തേങ്ങാ കൂടി ചേർത്ത് ബ്രൗൺ കളർ ആകുന്ന വരെ വറുക്കുക.ഇതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിക്കുക .തീ ഓഫ് ചെയ്തു തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.ഒരു പാൻ-ൽ എണ്ണ ഒഴിച്ച് സവോള,ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക്,തക്കാളി, കറി വേപ്പില എന്നിവ നന്നായി വഴറ്റുക.ഇതിലേക്ക് അരച്ച തേങ്ങാ ചേർത്ത് മൂപ്പിക്കുക.ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി തിളപ്പിക്കുക.പുഴുങ്ങി വരഞ്ഞ മുട്ട ചേർത്ത് കൊടുത്തു രണ്ടു മിനിറ്റ് മൂടി വച്ച് വേവിക്കുക.മല്ലിയിലയും ഒരു നുള്ള് പഞ്ചസാരയും ചേർത്തിളക്കിയ ശേഷം തീ ഓഫ് ചെയ്യുക.

 

Please follow and like us:
20