അവൽ വിളയിച്ചത്

ആവശ്യമുള്ള സാധനങ്ങൾ

അവൽ 250 to 300 ഗ്രാം
ശർക്കര 200 to 300 ഗ്രാം
തേങ്ങ ചിരകിയത് 3/4 കപ്പ്‌
നെയ്യ് 2 to 3 ടീസ്പൂൺ
ഏലക്ക 4
എള്ള് (ആവശ്യമെങ്കിൽ )
അണ്ടിപ്പരിപ്പ് (ആവശ്യമെങ്കിൽ)

പാചകരീതി

ആദ്യം തന്നെ ശർക്കര കുറച്ചു വെള്ളമൊഴിച്ചു പാനിയാക്കുക. ലിങ്ക് നോക്കിയാൽ അതിന്റെ പാകം മനസ്സിലാകും.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ചു ചൂടാകുമ്പോൾ ശർക്കര അരിച്ചൊഴിക്കുക. അതിലേക്കു ചിരകി വച്ചിരിക്കുന്ന തേങ്ങ ഇട്ടു കൊടുക്കുക ഇതു പാകമാകുമ്പോൾ ഏലക്ക പൊടിച്ചത്, എള്ള് ഇവ ഇട്ടു കൊടുക്കണം. കുറച്ചു സമയം കൂടി ഇളക്കി കൊടുക്കണം അവസാനം ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പ് ചേർത്തു കൊടുക്കാം.

Please follow and like us:
20