ചിക്ക്പീസ് മാതളനാരങ്ങ സാലഡ്
(Chickpeas Pomegranate Salad)

വളരെ രുചികരമായ ,പോഷക സമ്പുഷ്ടമായ ഒരു സാലഡ് ആണിത്.ഡയറ്റ് ചെയ്യുന്നവർക്കൊക്കെ ഒരു പെർഫെക്റ്റ് ഡിന്നർ ആയി ഇതുണ്ടാക്കാം.
ചേരുവകൾ:
വേവിച്ച വെള്ള കടല (ചിക്ക്പീസ്)-1/ 2 കപ്പ്
സവാള-1 (ചെറുതായി അരിഞ്ഞത്)
സാലഡ് വെള്ളരി-1 (ചെറുതായി അരിഞ്ഞത്)
മാതള നാരങ്ങാ -1/ 3 കപ്പ്
മല്ലിയില-1 ടേബിൾ സ്പൂൺ (അരിഞ്ഞത്)
ലെറ്റൂസ്-1/ 4 കപ്പ് (ചെറുതായി അരിഞ്ഞത്)
ഡ്രസ്സിങ് നു വേണ്ട ചേരുവകൾ:
തൈര്-2 ടേബിൾ സ്പൂൺ
ഒലിവ് ഓയിൽ-1 ടേബിൾ സ്പൂൺ
ഉപ്പ്,കുരുമുളക് പൊടി-ആവശ്യത്തിന്

ഒരു വലിയ ബൗളിൽ ചേരുവകൾ എല്ലാം ഒരുമിച്ചാക്കുക.ഡ്രസിങ് നു വേണ്ട ചേരുവകൾ വേറൊരു ബൗളിലും മിക്സ് ചെയ്യുക.ആദ്യത്തെ ബൗളിലേക്ക് ഈ ഡ്രസിങ് ചേർത്ത് നന്നായി മിക്സ് ആക്കിയ ശേഷം കഴിക്കാം..Shahana Ilyas

Reicpe by : Shahana Ilyas

Please follow and like us:
20