ചൈനാഗ്രാസ്സോ ജലാറ്റിനോ ഓവനോ ഒന്നും വേണ്ട ഈ ടേസ്റ്റി പുഡ്ഡിംഗ് തയാറാക്കാൻ…

ചേരുവകൾ 

പാൽ-1.5 കപ്പ്
പഞ്ചസാര -1/2-3/4 കപ്പ്
റവ -2 tbsp
നെയ്യ് -1 tsp
മുട്ട-1
വാനില എസ്സെൻസ് -1/2 tsp

തയ്യാറാക്കുന്ന വിധം 

ക്യാരമൽ സിറപ്പ് ന്

പഞ്ചസാര-1/4 കപ്പ്
ആദ്യം ക്യാരമൽ സിറപ്പ് തയാറാക്കി പുഡ്ഡിംഗ് ബൗൾ-ൽ ഒഴിച്ച് സെറ്റ് ആക്കുക .മുട്ട വാനില എസ്സെൻസ് ചേർത്ത് ചെറുതായി ബീറ്റ ചെയ്തു വയ്ക്കുക.ഒരു പാൻ-ൽ പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക .ഇതിലേക്ക് നെയ്യും റവയും ചേർത്ത് കുറച്ചു നേരം ഇളക്കി പാൽ ചെറുതായി കുറുക്കി എടുക്കുക.തീ ഓഫ് ചെയ്തു വല്യ ചൂടി മാറി കഴിയുമ്പോ മുട്ടയിലേക്കു ചേർത്ത് നന്നായി യോജിപ്പിക്കുക .ഈ മിക്സ് പുഡ്ഡിംഗ് ബൗൾ-ലേക്ക് ഒഴിച്ച ശേഷം സ്റ്റീമർ-ൽ വച്ച് വേവിക്കുക.ചൂട് മാറി കഴിയുമ്പോ ഫ്രിഡ്ജ്-ൽ വച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാം.

Please follow and like us:
20