ചേരുവകൾ 

പനീർ -200 g
സവോള-1
ഇഞ്ചി -2 tsp
വെളുത്തുള്ളി -1
പച്ചമുളക് -4
മഞ്ഞൾപൊടി -2-3 നുള്ള്
കാശ്മീരി മുളകുപൊടി -1/4 tsp
ഗരം മസാല -3/4 tsp
കിഴങ്ങു -2 ചെറുത്
മല്ലിയില-ആവശ്യത്തിന്
കറി വേപ്പില-ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

100g പനീർ എണ്ണയിൽ ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ ഫ്രൈ ചെയ്ത ശേഷം പൊടിച്ചെടുക്കുക.ബാക്കി 100g പനീർ വറക്കാതെ പൊടിച്ചെടുക്കുക.ഒരു പാൻ-ൽ എണ്ണ ചൂടാക്കി സവോള,ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് എന്നിവ വഴറ്റുക .ഇതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിച്ച ശേഷം വറക്കാത്ത പനീർ ചേർത്ത് വേവിക്കുക .ഇതിലേക്ക് വറുത്തു പൊടിച്ചെടുത്ത പനീർ ഉം മല്ലിയില കറി വേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക.വെള്ളമയം ഒക്കെ മാറി വരുമ്പോ കിഴങ്ങു ചേർത്തിളക്കി 2-3മിനിറ്റ് തുറന്നു വച്ച് കുക്ക് ചെയ്യുക. തീ ഓഫ് ചെയ്യുക.തണുക്കുമ്പോ കട്ട്ലെറ്റ് ഷേപ്പിൽ ആക്കി എണ്ണയിൽ വറുത്തു കോരുക.

 

Please follow and like us:
20