ചേരുവകൾ 

മൈദാ- 1.5 കപ്പ്
പഞ്ചസാര പൊടിച്ചത് -1 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത്-1.5 കപ്പ് 
വെജിറ്റബിൾ ഓയിൽ -3/4കപ്പ്
മുട്ട-2
ബേക്കിംഗ് പൌഡർ-1.5 tsp
ബേക്കിംഗ് സോഡാ -1/4 tsp
വാനില എസ്സെൻസ് -1 tsp
കറുവപ്പട്ട പൊടിച്ചത് -3/4 tsp
2 ഏലക്ക ,2 ഗ്രാമ്പു എന്നിവ പൊടിച്ചത്
ഉപ്പ്-രണ്ട് നുള്ള്

തയ്യാറാക്കുന്ന വിധം 

മൈദാ,ഉപ്പ് ,ബേക്കിംഗ് പൌഡർ,ബേക്കിംഗ് സോഡാ എന്നിവ മിക്സ് ചെയ്തു അരിച്ചെടുക്കുക.മുട്ട നന്നായി ബീറ്റ് ചെയ്യുക.അതിലേക്കു പഞ്ചസാര,ഓയിൽ,വാനില എസ്സെൻസ് ,കറുവപ്പട്ട പൊടിച്ചത്,ഏലക്ക ഗ്രാമ്പു പൊടിച്ചത് എന്നിവ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്തെടുക്കുക.ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന പൊടി കുറച്ചു കുറച്ചായി ചേർത്ത് യോജിപ്പിക്കുക.കാരറ്റ് ഉം മിക്സ് ചെയ്തെടുക്കുക.ഇത് പ്രീ ഹീറ്റ് ചെയ്ത ഓവൻ ൽ 180 ഡിഗ്രി യിൽ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

 

Please follow and like us:
20