ചേരുവകൾ 

ബീഫ്-1/2 kg
സവോള -1
ഇഞ്ചി -3 tsp
വെളുത്തുള്ളി -4
പച്ചമുളക് -5
കിഴങ് -2 small
കാരറ്റ് -1
പട്ട -3
ഗ്രാമ്പു -6
ഏലക്ക -5
ബേ ലീവ്സ് -1
കുരുമുളക് -1 tsp
കട്ടി തേങ്ങാ പാൽ -1/2 കപ്പ്
കട്ടി കുറഞ്ഞ തേങ്ങാ പാൽ -2 കപ്പ്
വെളിച്ചെണ്ണ -ആവശ്യത്തിന്
കറി വേപ്പില -ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ബീഫ് ഒരു കക്ഷണം പട്ട ,1/2 tsp കുരുമുളക്,1 tsp ഇഞ്ചി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കുക .ഒരു പാൻ എണ്ണ ചൂടാക്കി പട്ട ,ഗ്രാമ്പു ,ഏലക്ക,ബേ ലീഫ്,കുരുമുളക് എന്നിവ മൂപ്പിക്കുക.ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,
സവോള,പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റുക .കിഴങ്ങും കാരറ്റ് ഉം ചേർത്ത് ചെറുതായി വഴറ്റുക.ഇതിലേക്ക് കട്ടി കുറഞ്ഞ രണ്ടാം പാൽ ചേർക്കുക.മൂടി വച്ച് വേവിക്കുക.വെന്ത ബീഫും ചേർത്ത് 3 മിനിറ്റ് മൂടി വച്ച് കുക്ക് ചെയ്യുക.കട്ടി തേങ്ങാ പാൽ ചേർത്ത് ചൂടാകുമ്പോ തീ ഓഫ് ചെയ്യാം.കറി കുറുകി ഇരിക്കാൻ വേണ്ടിട്ടു 1 tsp കോൺഫ്ലവർ 2 tbsp വെള്ളത്തിൽ കലക്കി ചേർക്കാം.

 

Please follow and like us:
20