നല്ല ബിരിയാണി ഉണ്ടാക്കാം…

നല്ല ബിരിയാണി ഉണ്ടാക്കാൻ അറിഞ്ഞാൽ, അതൊരു ക്രെഡിറ്റാണ് ; അതിന് ചില വിദ്യകൾ അറിയണം…

ഏതു വിഭവങ്ങൾ പാചകം ചെയ്യാൻ അറിയാം എന്നിരുന്നാലും തെറ്റുകൂടാതെ രുചികരമായ ബിരിയാണി ഉണ്ടാക്കാൻ അറിയുന്ന ആളുടെ വില ഒന്ന് വേറെ തന്നെയാണ്. കാരണം തെല്ലൊന്ന് പാളിയാൽ നാശകോശമായി തീരുന്ന ഒരു പ്രക്രിയയാണ് ബിരിയാണി പാചകം. പല തരത്തിലുള്ള അരികളും അവയുടെ വേവുകളും തന്നെയാണ് അതിന് കാരണം.എന്നാൽ ഏതു തരം അരിയും വെള്ളം കൂടിപ്പോകാതെയും വെന്ത് കുറുകിപ്പോകാതെയുമൊക്കെ ബിരിയാണി തയ്യാറാക്കി എടുക്കാൻ ചില വിദ്യകളുണ്ട് . അവ ഏതൊക്കെയാണെന്ന് ഒന്നു നോക്കിയാലോ.
മൂന്നു തരത്തില്‍ ബിരിയാണി അരി വേവിച്ചെടുക്കാനുള്ള വഴികളാണുള്ളത്.

ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ടപിടിക്കാതിരിക്കാന്‍ അരി വേവിക്കുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ത്ത് വേവിച്ചാല്‍ മതി. ബിരിയാണി ഉണ്ടാക്കാനുള്ള വെള്ളം തിളച്ച ശേഷം അതില്‍ പാകത്തിന് ഉപ്പും എണ്ണയും ചേര്‍ത്ത് ഇളക്കി അതില്‍ അരിയിട്ട് വേവിക്കുക. ഇങ്ങനെ ചെയ്താല്‍ നല്ല നിറമുള്ള ബിരിയാണിച്ചോറ് ലഭിക്കും.ബിരിയാണി ഉണ്ടാക്കുമ്പോള്‍ നെയ്യ് കുറച്ച് കൂടുതല്‍ ചേര്‍ത്താല്‍ ബിരിയാണിക്ക് സ്വാദ് കൂടും. എണ്ണ ചൂടാക്കിയ ശേഷം കറുവാപ്പട്ട, ഏലയ്ക്കാ, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്താല്‍ ബിരിയാണിക്ക് നല്ല രുചിയും മണവും ലഭിക്കും.

ബിരിയാണിക്ക് ബസ്മതി അരിയാണ് ഉപയോഗിക്കുന്നതെങ്കില്‍ വേവിക്കുന്നതിന് മുമ്പായി കുറഞ്ഞത് 15 മിനിറ്റെങ്കിലും അരി വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കണം. വെള്ളത്തില്‍ അരി 30 മിനിറ്റോളം ഇട്ട് കുതിര്‍ക്കുന്നതാണ് ഏറ്റവും നല്ലത്.

അരി നല്ല വെള്ളത്തില്‍ മൂന്നുതവണയെങ്കിലും കഴുകിയ ശേഷം വെള്ളത്തിലിട്ടു കുതിര്‍ക്കാന്‍ വയ്ക്കാന്‍. നല്ല കട്ടിയുള്ള പാത്രത്തില്‍ വേണം ബിരിയാണി ഉണ്ടാക്കാന്‍. മസാലയും അരിയും വെവ്വേറെ വേവിച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തില്‍ വേണം ദമ്മിടാന്‍.

ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന കണക്കില്‍ വേണം ബിരിയാണി ഉണ്ടാക്കാനുള്ള അരി വേവിക്കാന്‍ വെള്ളം എടുക്കാന്‍. അരി വേവിക്കുമ്പോള്‍ വെള്ളം മുഴുവനായും വറ്റിയ ശേഷം അരി 10 മിനിറ്റ് അടച്ചുവച്ച ശേഷം ഉപയോഗിച്ചാല്‍ ചോറിന്റെ രുചി കൂടും.

ബിരിയാണി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അരി വേവിക്കുന്നതിന് വേണ്ടിയുള്ള വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ വെള്ളത്തിന് ആവശ്യമായ ഉപ്പല്ല ചോറിനും കൂടി വേണ്ടി കണക്കാക്കി വേണം ഉപ്പിടാന്‍.വെള്ളത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് മുന്നിട്ട് നില്‍ക്കണം. എങ്കില്‍ മാത്രമേ ചോറിനും കൂടി ആവശ്യമായ ഉപ്പ് ലഭിക്കൂ.

പ്രധാനമായും മൂന്നു തരത്തില്‍ ബിരിയാണിക്കായുള്ള ചോറ് തയ്യാറാക്കിയെടുക്കാം. അവ
ഏതൊക്കെയാണെന്ന് നോക്കാം.

1 :- പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുക്കുക (അളവ് പ്രശ്‌നമല്ല). ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കുക. വെള്ളം വെട്ടിത്തളച്ചു കഴിഞ്ഞാല്‍ അതിലേക്ക് ഒരു വലിയ സ്പൂണ്‍ വെണ്ണയോ നെയ്യോ ചേര്‍ക്കുക.

നെയ്യ് മുഴുവനായും വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ, പട്ട, ഗ്രാമ്പൂ, തക്കോലം, പെരുംജീരകം, കറുവയില എന്നിവ കൂടി വെള്ളത്തിലേക്ക് ചേര്‍ക്കുക. രണ്ട് മിനിറ്റിനു ശേഷം, അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് മൂന്നു വെള്ളത്തില്‍ കഴുകിയെടുത്ത അരി വെള്ളത്തിലേക്ക് ചേര്‍ക്കാം.

അരി മുക്കാല്‍ വേവായാല്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ച് മാറ്റാം. അല്ലെങ്കില്‍ അരി അധികമായി വെന്തുപോകും. അരി ഒന്നില്‍ ഒന്ന് തൊടാതെ നില്‍ക്കുന്നതാണ് ഈ പരുവം. ബാക്കി വേവ് ബിരിയാണി ദമ്മിനിടുമ്പോള്‍ വെന്തുകൊള്ളും.

Please follow and like us:
20