ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

എരിവും പുളിയും നിറഞ്ഞ പച്ചമുളക് അച്ചാര്‍

അച്ചാറ് ഇഷ്ടമില്ലാത്തവരായി ആരുമില്ല. എന്തും അച്ചാറ് ആക്കിയാല്‍ മലയാളികള്‍ കഴിക്കും. എന്നാല് വളരെ വ്യത്യസ്ഥമായ പച്ചമുളക് അച്ചാര്‍ ആയാലോ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ അച്ചാര്‍ എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍

പച്ച മുളക് – 100 ഗ്രാം
വിനാഗിരി – 5 ടേബിള്‍ സ്പൂണ്‍
വെള്ളം – 1 കപ്പ്
ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- എട്ട് അല്ലി നീളത്തില്‍ മുറിച്ചത്
കശ്മീരി മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ – 1/2ടീസ്പൂണ്‍
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
ഉലുവപ്പൊടി ഒരു നുള്ള്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അര കപ്പ് വെള്ളം, 3 ടേബിള്‍ സ്പൂണ്‍ വിനാഗിരി, അവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളയ്പ്പിക്കുക. തിളച്ച് വരുമ്പോള്‍ പച്ച മുളക് ഇതില്‍ ഇടുക. നന്നായി വറ്റി കഴിഞ്ഞ ശേഷം മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ എടുത്ത് കടുക് ഇട്ട് പൊട്ടിക്കുക. തുടര്‍ന്ന് ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇത് നന്നായി വഴറ്റിയ ശേഷം, മുളക് പൊടി, മഞ്ഞള്‍ പൊടി, കായം പൊടി എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് അരകപ്പ് വെള്ളം ചേര്‍ത്ത് ഇളക്കുക. ഒന്ന് തിളച്ച് ശേഷം പച്ച മുളക് ഇതിലേക്ക് ചേര്‍ക്കുക.

തുടര്‍ന്ന് ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം.പിന്നീട് ഉപ്പ് നോക്കി ആവശ്യത്തിന് ഉപ്പും ബാക്കിയുള്ള വിനാഗിരിയും ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കുന്നതിന് മുമ്പ് ഒരു നുള്ള് ഉലുവപ്പൊടി ചേര്‍ക്കാം.

Please follow and like us:
20