തലശ്ശേരി ചിക്കൻ ബിരിയാണി
*******************************
പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച് 3ഏലക്ക, ചെറിയകഷ്ണം കറുകപ്പട്ട, 4ഗ്രാമ്പു ചേർത്തു മൂത്തുവരുബോൾ 2ഗ്ലാസ് കഴുകിവെച്ച അരിയെടുത്തു ചെറുതായൊന്നു ഫ്രൈ ചെയത് 4 ഗ്ളാസ്സുചൂട് വെള്ളമൊഴിച്ചു, ഉപ്പ് ചേർത്തു വേവിച്ചെടുക്കുക്ക. മുക്കാൽ വേവാവുബോൾ ചിക്കൻ മസാലയിൽനിന്നും 2Tbsp മാസല റെയ്സിലേക്കിട്ടു മിക്സ് ചെയുക.
ചെബ്ബിൽ കുറച്ചുനെയ്യൊഴിച്ചു 2തക്കാളി അരിഞ്ഞതും, പച്ചമുളകും, 1.Tbsp വെളുത്തുള്ളി, ഇഞ്ചി ചതച്ചതും വഴറ്റി എടുക്കുക. ഇതിലേക്ക് 1Kg മസാലാ പുരട്ടിവെച്ച ചിക്കൻ ചേർക്കുക (മഞ്ഞൾ പൊടി, കുരുമുളകുപൊടി, മുളകുപൊടി, ഉപ്പുംചേർത്തു 1/2മണിക്കൂർ ചിക്കൻ മസാലപുരട്ടിവെക്കുക്ക )കുറച്ചു പൊതിനയിലയും, ഉപ്പ്, ആവശ്യത്തിന് വെള്ളവും ചേർത്തു ചിക്കൻ വേവിച്ചെടുക്കുക്ക. (വെന്തു ഉടയരുത് )
മല്ലിയില, കറിവേപ്പില, 1/2.Tsp മുളകുപൊടി, 1/2.Tsp കുരുമുളകുപൊടി, 1.Tsp ഗരംമസാലപൊടി, 1/2.Tsp മഞ്ഞൾപൊടി, 1.Tsp നാരങ്ങാനീര്, 1. Tbsp തൈര്, 4.Tsp ക്യാഷ്യനട്ട് പേസ്റ്റ് ചേർത്തു മിക്സ് ചെയുക. ഇതിലേക്ക് നെയ്യ്ഇൽ ഫ്രൈ ചെയ്തെടുത്ത 1സവാളയും ചേർത്തു അടച്ചുവെച്ചു 3മിനിറ്റ് വേവിച്ചെടുക്കുക. ഇനി ചിക്ക ൻ മസാലക്കു മുകളിലായി ഫ്രൈ ചെയ്ത കുറച് സവാള മല്ലിയില ഇടുക അതിനു മുകളിൽ പകുതി റെയ്സ്സ് ഇടുക. മുകളിലായി മല്ലിയില, ഫ്രൈ ചെയ്തസവാള, അണ്ടിപ്പരിപ്പ്, മുന്തിരി ചേർക്കുക. അതിനുമുകളിൽ ബാക്കി
റെയ്സ്സ് കൂടിചേർത്തു മല്ലിയില, ഫ്രൈ ചെയ്ത സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, 1.Tbsp നെയ്യ്, 1.Tsp റോസ് വാട്ടർ, 2.Tsp സഫറോൺ പാലിൽ കലക്കിയത് ഒഴിച്ച് കൊടുത്തു് 5 മിനിറ്റ് tham ചെയ്തെടുക്കുക.

Reicpe by : Sajna Rafi Nambankunnath

Please follow and like us:
20