കേക്കുകള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണ്. പൊതുവേ പ്ലം കേക്കുകളും സാദാ ഐസിംഗ് കേക്കുകളുമാണ് ഉപയോഗിക്കാറ്. എന്നാല്‍ വളരെ എളുപ്പത്തില്‍ ലഭ്യമായ വസ്തുക്കള്‍ വെച്ച് നാടന്‍ പഴം കൊണ്ട് ഒരു കേക്ക് ഉണ്ടാക്കിയാലോ. പഴം കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ജാം
പഴം -3
മുട്ട -3
ഒലീവ് ഓയില്‍ -അര കപ്പ്
ബ്രൗണ്‍ ഷുഗര്‍ 1/4 കപ്പ്
ഗോതമ്പ് പൊടി -1 1/4 കപ്പ്
ബേക്കിങ് സോഡ -1 ടീസ്പൂണ്‍
വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഗോതമ്പ് പൊടിയും ബേക്കിങ് സോഡയും ഒന്നിച്ച് അരിച്ച് മാറ്റിവെക്കുക.പിന്നീട് ബ്രൗണ്‍ ഷുഗര്‍, ഒലീവ് ഓയില്‍, ജാം എന്നിവ മിക്സ് ചെയ്യുക. ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ഇത് മിക്സ് ചെയ്യാം. ഇതിലേക്ക് ഉടച്ച് വെച്ച പഴം ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്യുക. മിശ്രിതം നന്നായി നേര്‍ത്ത് വരുന്നത് വരെ മിക്സ് ചെയ്യണം.

ഇതിലേക്ക് വാനില എസ്സെന്‍സും മുട്ടയും ചേര്‍ത്ത് 3-4 വട്ടം ബീറ്റ് ചെയ്യുക. കുഴമ്പ് രൂപത്തിലായായാല്‍ ഇതിനെ ഒരു പാത്രത്തിലാക്കി അല്‍പ്പം ഗോതമ്പ് പൊടി ചേര്‍ക്കുക.

ഇതിനെ ഓവനില്‍ 180 ഡിഗ്രീ ചൂടില്‍ 25-30 മിനുട്ട് ചൂടാക്കുക. പിന്നെ തണുത്തതിന് ശേഷം ഉപയോഗിക്കാം. വേണമെങ്കില്‍ ഐസിംഗ് ഉപയോഗിക്കാം.

Please follow and like us:
20