മുട്ടതോട് കൊണ്ടുള്ള ഉപയോഗങ്ങൾ

  1. മുട്ടത്തോട് പല്ലി വരുന്നയിടത്തു വെച്ചാൽ,അവിടെ, പല്ലികൾ വരില്ലയെന്ന വിവരം എല്ലാർക്കുമറിയാം എന്നുതോന്നുന്നു.

2 . പൊടിച്ച മുട്ടത്തോട് വായവട്ടം കുറഞ്ഞ കുപ്പികൾ വൃത്തിയാക്കാൻ പൊടിച്ചു , കുപ്പിക്ക്‌ ഉള്ളിലിട്ടു വെള്ളമൊഴിച്ചു കുലുക്കിയാൽ മതി.

3 . ചെടികൾക്ക് വേണ്ട കാൽസ്യം, മുട്ടതോടുകൾ പൊടിച്ചിട്ടുകൊടുത്താൽ ലഭിക്കും. നന്നായി വളരുവാനിത് സഹായിക്കും.

4. ചെടികൾക്കുമുകളിൽ, പലതരത്തിൽ പെയിന്റ് ചെയ്ത മുട്ടതോടുകൾ കമഴ്ത്തി വെച്ചാൽ വളരെ മനോഹരമായിരിക്കും

5. പലനിറത്തിൽ പെയിന്റ് ചെയ്ത തോടുകൾ ഗ്ലാസ് വാസുകളിൽ ഇട്ടു വെച്ചാൽ നല്ല ഭംഗിയാവും.

6.പശപുരട്ടിയ ബോർഡുകളിൽ മുട്ടത്തോട് പൊട്ടിച്ചു, ഒട്ടിച്ചു, മനോഹര ചിത്രങ്ങൾ പെയിന്റ് ചെയ്യാം.

7. മുട്ട പൊട്ടിച്ചൊഴിച്ചതിൽ, തൊണ്ടുകഷ്ണം പെട്ടാൽ, തോടുകൊണ്ടു എളുപ്പത്തിൽ എടുക്കാം.

8.മുട്ടത്തോടിൽ, നൂലിട്ട്, കളർ ക്രയോൺ ചേർത്ത് മെഴുകുരുക്കിയൊഴിച്ചാൽ, ഭംഗിയുള്ള കളർ മെഴുകുതിരികൾ ഉണ്ടാക്കാം.

9.അടിക്കു പിടിച്ച പാത്രങ്ങളിൽ അല്പം മുട്ടത്തോട് പൊടിച്ചിട്ട്, ഉപ്പുമിട്ട്, കുറച്ചു വെള്ളമൊഴിച്ചു 2 മണിക്കൂർ വെച്ച് ഉരച്ചു കഴുകിയാൽ, വൃത്തിയായി കിട്ടും.

KItchen tips by : Haseena Shahul

You may also like...

Leave a Reply

Your email address will not be published. Required fields are marked *