ഞാൻ അയലയാണ് എടുത്തത് അയക്കൂറ, ആവോലി ചെമ്മീൻ ഒക്കെ എടുത്താൽ വളരെ നല്ലത്

തയ്യാറാക്കുന്ന വിധം

ഒരു തേങ്ങാ ചിരവി ഒരു 15 അണ്ടിപ്പരിപ്പ്, 5 ചെറിയുള്ളി അലപം ജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക

മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, അല്പം ചെറുനാരങ്ങാ നീര് എന്നിവ മിക്സ്‌ ആക്കി ഫിഷിൽ തേച്ചു പിടിപ്പിച്ചു ഫ്രൈ ചെയ്തെടുക്കുക

15 ചെറിയുള്ളി അരിഞ്ഞത് 5 വെളുത്തുള്ളി, 10 പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി,ഉപ്പ് എന്നിവ ഫിഷ് ഫ്രൈ ചെയ്ത എണ്ണയിൽ വാട്ടി എടുക്കുക അതിലേക്കു ഒരു ടി സ്പൂൺ ഫിഷ് മസാല , അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മല്ലി പൊടി ചേർത്ത് നന്നായി വഴറ്റി അരച്ച് വച്ചിരിക്കുന്ന തേങ്ങയിൽ ചേർത്ത് ഒന്നു കൂടി എല്ലാം കൂടി അരച്ചെടുക്കുക
ശേഷം ഒരു പാത്രം വച്ചു അല്പം എണ്ണയൊഴിച്ചു അല്പം ഉലുവ, കടുക് 5 വറ്റൽ മുളക് എന്നിവ ചേർത്ത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് അല്പം കറിവേപ്പില എന്നിവ കൂടി ചേർത്ത് വഴറ്റി അര കപ്പ്‌ വെള്ളം ഒഴിച്ചതിനു ശേഷം തേങ്ങാ മിക്സ്‌ ഇതിലേക്ക് ഒഴിക്കുക ഒന്നു തിളച്ചാൽ നല്ല കട്ടിയുള്ള ഒരു ഗ്രേവി ആയിരിക്കും ശേഷം തീ ഓഫ്‌ ചെയ്തു ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ഫിഷ് ഇതിലേക്ക് ചേർക്കുക( മഞ്ഞ കളർ കിട്ടാൻ വേണ്ടിയാണു ഞൻ പച്ചമുളക് ചേർത്തത് ചുവപ്പ് കളർ അവഷ്യമുള്ളവർക് പച്ചമുളക് ഒഴിവാക്കി മുളക് പൊടി ചേർക്കാം )

Recipe by : മുകുന്ദൻ ഉണ്ണി 

Please follow and like us:
20