ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

പഴം വട

 1. നേന്ത്രപ്പഴം – 2 എണ്ണം (നന്നായി പഴുത്തത്) 
 2. അരിപ്പൊടി – 1 കപ്പ് 
 3. പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍ 
 4. ബദാം, കശുവണ്ടിപ്പരിപ്പ് – 10/15 എണ്ണം ചെറുതായി ഗ്രേറ്റ് ചെയ്തത്
 5. റസ്‌ക്‌പൊടി – ആവശ്യത്തിന് 
 6. വെള്ളം, വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് പഞ്ചസാരയും കുറച്ചു വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് എടുക്കുക. ഇതില്‍ ഗ്രേറ്റ് ചെയ്ത ബദാം, കശുവണ്ടിപ്പരിപ്പ് ചേര്‍ക്കുക. അരിപ്പൊടി കുറച്ചു കുറച്ചായി ചേര്‍ത്ത് ഇളക്കി കുഴച്ചെടുക്കുക. കുറെശ്ശേ മാവെടുത്ത് ചെറിയ ഉരുളകളാക്കി വട ഷേപ്പില്‍ പരത്തി റസ്‌ക്‌പൊടിയില്‍ എല്ലാ ഭാഗവും നന്നായി കവര്‍ ചെയ്ത്, ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ചെറുതീയില്‍ വട ഓരോന്നും ഇട്ട് രണ്ടു സൈഡും ബ്രൗണ്‍ നിറം ആകുന്നത് വരെ ഫ്രൈ ചെയ്‌തെടുക്കാം.

ചേരുവകള്‍:

 1. ഉഴുന്ന് – 2 കപ്പ് 
 2. മല്ലിയില അരിഞ്ഞത് – ഒരു ടീസ്പൂണ്‍ 
 3. ഇഞ്ചി അരിഞ്ഞത് – ഒരു ടീസ്പൂണ്‍ 
 4. ഉള്ളി (അരിഞ്ഞത്) – രണ്ടു/മൂന്നു ടേബിള്‍സ്പൂണ്‍ 
 5. പച്ചമുളക് – ഒരെണ്ണം 
 6. തേങ്ങാക്കൊത്ത് – 3 ടീസ്പൂണ്‍ 
 7. ഉപ്പ് – ആവശ്യത്തിന് 
 8. എണ്ണ – വറുക്കാന്‍ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം:

ഉഴുന്ന് 2 മണിക്കൂറോളം കുതിര്‍ത്ത് വെച്ചാല്‍ മതിയാകും, പക്ഷേ, കൂടുതല്‍ നേരം കുതിര്‍ത്താല്‍ അരച്ചെടുക്കാനുള്ള എളുപ്പവും വടയുടെ രുചിയും കൂടും

കുതിര്‍ത്തുവച്ച ഉഴുന്ന് ഉപ്പും ചേര്‍ത്ത് നല്ലതു പോലെ അരച്ചെടുക്കുക. വെള്ളം വളരെ കുറച്ച് അത്യാവശ്യത്തിനു മാത്രം ചേര്‍ത്തു അരയ്ക്കണം. 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്തു അതില്‍ അരച്ച ഉഴുന്നുംചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

Please follow and like us:
20