ചേരുവകൾ / INGREDIENTS (FOR 4 PERSONS)

 1. Cow beans (വൻപയർ) : 1/4 Cup (One handful)
 2. Horse Gram (മുതിര) : 1/4 Cup (One handful)
 3. Onion (സവാള) : Half of one onion
 4. Shallots (ചെറിയുള്ളി) : 6-7 shallots
 5. Kashmiri Chilli (പിരിയൻമുളക്) : 1 no
 6. Curry leaves (കറിവേപ്പില) : 1 stem
 7. Red chilli (whole) (ചുവന്ന മുളക്) : 1-2 nos
 8. Ginger (ഇഞ്ചി) : 1/2 Inch size
 9. Garlic (വെളുത്തുള്ളി) : 3-4 cloves
 10. Cumins (ജീരകം) : ½ teaspoon
 11. Green chilli (പച്ചമുളക്) : 1-2 nos
 12. Turmeric powder (മഞ്ഞൾ പൊടി) : 1/2 teaspoon
 13. Coconut bits (തേങ്ങാക്കൊത്ത്) : 2 tablespoons (Cut into small bits)
 14. Mustard seeds (കടുക്) : 1/2 teaspoon
 15. Coconut oil (വെളിച്ചെണ്ണ) : 2 tablespoons
 16. Salt : As required

തയ്യാറാക്കുന്ന വിധം 

ഒരു പിടി വൻപയറും അത്രയും മുതിരയും രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ ഇവരണ്ടും കുക്കറിൽ ഒന്നര കപ്പു വെള്ളത്തിൽ ഉപ്പും മഞ്ഞളും ചേർത്തു നല്ല തീയിൽ ഒരു വിസിൽ വരെ വേവിച്ചിട്ടു തീ കുറയ്ക്കുക. പിന്നെ രണ്ടോ മൂന്നോ വിസിൽ വരെ ചെറുതീയിൽ വേവിക്കുക. ഉടയാതെ വേകണം. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റി പയറും മുതിരയും മാറ്റി വയ്ക്കുക. ഈ വെള്ളം കളയരുത്. നല്ലൊരു സൂപ് ആണ്. (കുറിപ്പ് നോക്കുക)

ചെറിയ ഉള്ളിയും, കാശ്മീരി മുളകും, ചുവന്ന മുളകും, പച്ച മുളകും, പകുതി കറിവേപ്പിലയും, ജീരകവും, ഇഞ്ചിയും, വെളുത്തുള്ളിയും ഒന്ന് ചതച്ചു വയ്ക്കുക. സവാള ചതക്കേണ്ട കേട്ടോ.

ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു സവാളയും നുറുക്കി വച്ച തേങ്ങാ കൊത്തും ചേർത്തു വയറ്റി തേങ്ങാ സ്വർണ്ണ വർണ്ണം ആകുമ്പോൾ (മൊരിഞ്ഞു പോകരുത്, ഒന്ന് കളർ മാറിയാൽ മതി) അതിലേക്കു ചതച്ച മസാലയും മഞ്ഞളും ചേർത്തു വയറ്റി മസാല മൂത്തു കഴിയുമ്പോൾ വേവിച്ചു വച്ച പയറും മുതിരയും ചേർക്കുക നന്നായി ഇളക്കി ചേർക്കുക.

ഉപ്പ്, പയർ വേവിച്ചപ്പോൾ ചേർത്തതാണ്, നോക്കുക, വേണമെങ്കിൽ ആവശ്യത്തിന് ചേർത്തു ഇളക്കി അടുപ്പിൽ നിന്നും ഇറക്കാം.

കുറിപ്പുകൾ 

പയർ വേവിക്കുമ്പോൾ സൂക്ഷിക്കുക. നല്ല ഡാർക്ക് ബ്രൗൺ കളർ ആണെങ്കിൽ പയർ വെക്കുവാൻ സമയം എടുക്കും ഇല്ലെങ്കിൽ പറഞ്ഞപോലെ 1 + 2 or 3 വിസിൽ മതിയാകും.

പച്ചമുളകും ഉണക്ക മുളകും എല്ലാം ഒന്നോ രണ്ടോ വീതം നിങ്ങളുടെ രുചിക്കനുസരിച്ചു ചേർക്കാം. കാശ്മീരി മുളക് കുറയ്‌ക്കേണ്ട.

തേങ്ങാ കൊത്തു ഒന്ന് സ്വർണ വർണ്ണം ആകണം. അതാണ് ചേരുക, രുചിയും ഗന്ധവും.

ഉണക്ക മുളകോ പച്ചമുളകോ ഒഴിവാക്കി ഒരു സ്പൂൺ കുരുമുളകും മൂന്നോ നാലോ വെളുത്തുള്ളി കൂടുതലും എടുത്തു ചതച്ചു ചേർത്താൽ വേറൊരു രുചിയുള്ള മെഴുകു പെരുട്ടി ഉണ്ടാക്കാം.

പയർ വേവിച്ച വെള്ളം നല്ലൊരു സൂപ്പാക്കാം. രണ്ടു വെളുത്തുള്ളി നുറുക്ക് അത് ബട്ടറിൽ മൂപ്പിച്ചു തക്കാളി പേസ്റ്റും ചില്ലി സോസും ചേർത്തു മൂപ്പിച്ചു ഈ വെള്ളം ചേർത്താൽ നല്ലൊരു സൂപ്പ് ആയി.

COW BEANSHORSE GRAM COCONUT UPPERI

PREPARATION
1. First soak Cow beans and horse gram over night and pressure cook it in the morning at high flame for 1 whistle and reduce the flame and cook for 3-4 whistles. Add a pinch of salt and a pinch of turmeric for cooking.
2. Drain the water and keep aside the cooked cow beans and horse gram.
3. Crush shallots, Kashmiri chilli, red chilli, half of curry leaves, ginger, garlic, cumin seeds and green chilli in a manual hand mortar and keep aside.
4. Heat coconut oil in a pan and crack mustard seeds and add onions and coconut and saute till onions turn golden. Then add curry leaves and mix.
5. Add crushed mix and saute for 1-2 minutes till the raw taste goes.
6. Add cooked cow beans and horse gram and mix well with the fried masala.
7. Allow the water to evaporate and the beans and gram turns dry and add salt at this stage.
8. Remove from heat and transfer to a serving bowl.

Recipe by : PradeenKumar Vazhuvelil Sankunni

Please follow and like us:
20