ഇന്നൊരു അടിപൊളി പനീർ റെസിപ്പി ആണ്. നല്ല രുചിയും അതുപോലെ തന്നെ പോഷകഗുണമുള്ളതുമായ മട്ടർ പനീർ… ഉണ്ടാക്കാൻ വളരെ എളുപ്പമാണ്…

ചേരുവകൾ

പനീർ – 100 ഗ്രാം
സൺഫ്ലവർ ഓയിൽ – 5 ടീസ്പൂൺ
സവാള – 2
പച്ച മുളക് – 1
തക്കാളി -1
ജീരകം – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
മല്ലി പൊടി – 1 ടീസ്പൂൺ
വെള്ളം -2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഫ്രോസൺ ഗ്രീൻ പീസ് – 1/4 കപ്പ്
ഗരം മസാല പൊടി – 1/ 2 ടീസ്പൂൺ
കസൂരി മേത്തി – 1/ 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി സവാള ,പച്ച മുളക്, തക്കാളി ചേർത്ത് വഴറ്റി എടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക .എണ്ണ ചൂടാക്കി ജീരകം, മഞ്ഞൾ പൊ.ടി,കാശ്മീരി മുള.ക് പൊടി ,മല്ലി പൊടി ചേർക്കുക . പച്ച മണം മാറുമ്പോൾ അരപ്പു ചേർത്ത് മൂപ്പിച്ചെടുക്കുക .വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക .പനീർ ,ഫ്രോസൺ ഗ്രീൻ പീസ് ചേർത്ത് വേവിക്കുക .ഗരം മസാല പൊടിയും കസൂരി മേത്തി യും ചേർക്കുക…

കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

Subscribe this channel

ഉണ്ടാക്കുന്ന രീതി വിശദമായി കാണാൻ വീഡിയോ കാണൂ…

Recipe by ; Aswathy

Please follow and like us:
20