ഈസി തട്ടുകട ബീഫ് കറി

ചേരുവകൾ

ബീഫ് – 1/2 കിലോഗ്രാം
ഉള്ളി – 1 വലുത്
ഇഞ്ചി – 1 ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

മസാലയ്ക്കുള്ള അരപ്പ്

ഇഞ്ചി – 2 ടീസ്പൂണ്‍
വെളുത്തുള്ളി – 2 ടീസ്പൂണ്‍
മുളക് പൊടി – 2 ടീസ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
മഞ്ഞൾ പൊടി – 1/4 ടീസ്പൂണ്‍
പെപ്പർ പൗഡർ – 1/2 ടീസ്പൂൺ
പെരുംജീരകം – 1/2 ടീസ്പൂണ്‍
പട്ട – 1 കഷണം
ഏലക്ക – 2
ഗ്രാമ്പു – 3-4

തയ്യാറാക്കുന്ന വിധം.

മസാലയ്ക്കുളള ചേരുവകൾ എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വഴറ്റി ഇതിലേക്ക് ഉള്ളി,ഇഞ്ചി,പച്ചമുളക് ചേർത്ത് വഴറ്റുക.മസാലയ്ക്കുള്ള
അരപ്പ് ചേർത്ത് വെളിച്ചെണ്ണ തെളിയും വരെ വഴറ്റുക. ബീഫ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഉപ്പും വെള്ളവും ചേർത്ത് അടച്ചു വേവിക്കുക. ബീഫ് വെന്തു കഴിയുമ്പോൾ തുറന്നു ഗ്രേവി പാകത്തിന് ആകുന്ന വരെ വേവിക്കുക.കുറച്ച് കറിവേപ്പില ചേർത്ത് നന്നായി മിക്സ് ചെയ്യുക.

Reicpe by : Nazina Shamsheer

Please follow and like us:
20